ഏകദിന ലോകകപ്പിലെ തുടര്‍പരാജയങ്ങള്‍ക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് മറ്റൊരു തിരിച്ചടികൂടി. മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ലോകകപ്പില്‍ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ഇന്‍സമാമിന്റെ രാജി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്‍സമാം തന്റെ രാജിക്കത്ത് പിസിബി മേധാവി സക്ക അഷ്‌റഫിന് തിങ്കളാഴ്ച അയച്ചു. ‘ആളുകള്‍ കാര്യങ്ങള്‍ മനസിലാക്കാതെ സംസാരിക്കുന്നു. എന്നില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു, അതിനാല്‍ ഞാന്‍ രാജിവയ്ക്കുന്നതാണ് നല്ലത്,’ ഇന്‍സമാം പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്‍സമാമിന്റെ കരാര്‍ അവസാനിപ്പിക്കാനുള്ള പിസിബിയുടെ തീരുമാനം ബോര്‍ഡിന് കനത്ത സാമ്പത്തിക ബാധ്യത വരുത്തിയേക്കും. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുന്‍ ക്രിക്കറ്റ് താരത്തിന് ഏകദേശം 15 ദശലക്ഷം പികെആര്‍ നല്‍കാന്‍ പിസിബി നിര്‍ബന്ധിതരാകും.
ലോകകപ്പില്‍ ആദ്യ രണ്ട് കളികളും ജയിച്ചു തുടങ്ങിയ പാകിസ്ഥാന്‍ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ഓസ്‌ട്രേലിയയോടും അഫ്ഗാനിസ്ഥാനോടും ദക്ഷിണാഫ്രിക്കയോടും തോറ്റിരുന്നു.