വാങ്കഡെയില്‍ നിലംതൊടാതെ ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റന്‍ തോല്‍വി

ഏകദിന ലോകകപ്പിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 229 റണ്‍സിന്റെ വമ്പന്‍ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 400 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നിലവിലെ ചാമ്പ്യന്മാര്‍ 22 ഓവറില്‍ 170 റണ്‍സിന് ഓള്‍ഔട്ടായി.

17 ബോളില്‍ 5 സിക്സിന്‍റെയും 2 ഫോറിന്‍റെയും അകമ്പടിയില്‍ 43  റണ്‍സെടുത്ത് പുറത്താകാതെ നിന്ന മാര്‍ക്ക് വുഡാണ്  ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഹാരി ബ്രൂക്ക് 17, ജോസ് ബട്ട്‌ലര്‍ 15, ജോണി ബെയര്‍സ്‌റ്റോ 10, ഗസ് അറ്റ്കിൻസൺ 21 ബോളില്‍ 35 എന്നിങ്ങനെയാണ് മറ്റുള്ള പ്രകടനങ്ങള്‍. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോറ്റ്‌സി മൂന്നു വിക്കറ്റും മാര്‍ക്കോ ജാന്‍സണ്‍, ലുങ്കി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഹെന്റിച്ച് ക്ലാസന്റെ അതിവേഗ സെഞ്ച്വറിക്കരുത്തിലാണ് ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് അടിച്ചെടുത്തത്. ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ക്ലാസന്‍ 67 ബോളില്‍ നാല് സിക്‌സിന്റെയും 12 ഫോറിന്റെയും അകമ്പടിയില്‍ 109 റണ്‍സെടുത്തു. ജാന്‍സണ്‍ 42 ബോളില്‍ ആറ് സിക്‌സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയില്‍ 75 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് അവസാന 9 ഓവറില്‍ 138 റണ്‍സാണ് അടിച്ചെടുത്തത്.

നായകന്‍ എയ്ഡന്‍ മാര്‍ക്രം 42, റാസി വാന്‍ ഡര്‍ ഡസ്സന്‍ 60, റീസാ ഹെന്‍ഡ്രിക്‌സ് 80 എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗസ് അട്കിന്‍സണ്‍, ആദില്‍ റാഷിദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍