രചിൻ രവീന്ദ്ര ഒരു പോരാളിയാണ്. ഇന്ന് പോർക്കളത്തിൽ അയാൾ കാഴ്ചവെച്ച പോരാട്ടത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അത് അത്ര മനോഹരമായിരുന്നു. അത്ര മികവേറിയതായിരുന്നു. ഓസ്ട്രേലിയ ഉയർത്തിയ 389 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ കിവീസിന് മികച്ച തുടക്കമാണ് ഓപ്പണറുമാർ നൽകിയത്. എന്നാൽ നല്ല തുടക്കം കിട്ടിയിട്ടും അത് പലർക്കും മുതലെടുക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ അവർക്ക് വിജയപ്രതീക്ഷ ഇല്ലായിരുന്നു.
ക്രീസിൽ ഒത്തുചേർന്ന മിച്ചൽ- രവീന്ദ്ര സഖ്യം അവരെ കരകയറ്റി. ഈ ലോകകപ്പിൽ പല പ്രാവശ്യം കണ്ട കാഴ്ചയാണ് ഇരുവരും മികച്ച ഇന്നിംഗ്സിലൂടെ ടീമിനെ കരകയറ്റുന്നത്. ഇന്നും അത് തുടർന്നപ്പോൾ ടീമിന് കാര്യങ്ങൾ പതുക്കെ അനുകൂലമായി വന്നെന്ന് പറയാം. മിച്ചൽ അർദ്ധ സെഞ്ച്വറി നേടി പുറത്തായിട്ടും രവീന്ദ്ര ഓസ്‌ട്രേലിയൻ ബോളറുമാരെ ബുദ്ധിമുട്ടിച്ചു.
ഒരു സമയം അവരെ ഭയപ്പെടുത്തി എന്ന് പറഞ്ഞാലും ആ വാക്ക് തെറ്റാകില്ല. അത്ര മനോഹരമായിട്ടാണ് താരം കളിച്ചത്. സിക്‌സും ഫോറം യദേഷ്ടം പിറക്കുക മാത്രമായിരുന്നില്ല സിംഗിളുകളും ഡബിളുകളും യദേഷ്ടം പിറന്ന ആ ബാറ്റിൽ നിന്ന് ഡോട്ട് ബോളുകൾ നന്നേ കുറവായിരുന്നു. ഒടുവിൽ 89 പന്തിൽ 116 റൺ എടുത്ത് പുറത്താകുമ്പോൾ സാക്ഷി ആയത് മനോഹരമായ ഇന്നിങ്സിന് തന്നെ ആണെന്ന് പറയാം
ഒരാൾ കൂടി കുറച്ച് സമയം പിടിച്ച് നിന്നിരുന്നെങ്കിൽ കിവീസ് വളരെ എളുപ്പത്തിൽ മത്സരം സ്വന്തമാകുമായിരുന്നു. എന്തായാലും ഈ യുവതാരത്തിൽ നിന്ന് ടീം ഇനിയുള്ള കാലങ്ങളിലും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്,