ഐസിസി ടൂർണമെന്റുകളിൽ എതിരാളികളുടെ രക്തം ഊറ്റിക്കുടിക്കുന്ന ഓസ്‌ട്രേലിയൻ വജ്രായുധം, ഒന്നല്ല രണ്ടല്ല പലവട്ടം ടീമുകളെ കരയിച്ച ട്രാവിസ് ഹെഡ് മാജിക്ക്; ബാറ്റിംഗിന് മുമ്പ് തന്നെ അയാൾ മറ്റൊരു ട്വിസ്റ്റും ഒരുക്കി

ഓസ്ട്രേലിയ – ഇന്ത്യ ലോകകപ്പ് ഫൈനലിൽ എത്തിയപ്പോൾ ആരാധകർ അന്ന് തന്നെ പറഞ്ഞിരുന്നു ട്രാവിസ് ഹെഡിനെ സൂക്ഷിക്കണം എന്ന്. ടൂർണമെന്റിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യയും ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ശേഷം മനോഹരമായി തിരിച്ചെത്തിയ കങ്കാരൂ പടയും ഏറ്റുമുട്ടുമ്പോൾ ആവേശം പരകോടിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. ഓസ്ട്രേലിയ ഏകപക്ഷിയമായ രീതിയിൽ മത്സരം സ്വന്തമാക്കി. ഫൈനലിന് മുമ്പ് ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡുമായി ബന്ധപ്പെട്ട ഒരു കണക്ക് ഇന്ത്യൻ ആരാധകരെ അസ്വസ്ഥമാക്കിയിരുന്നു.

ആ കണക്ക് ഇങ്ങനെ ആയിരുന്നു- ട്രെവിസ് ഹെഡ് രണ്ട് ഐസിസി നോക്ക്ഔട്ട് മത്സരങ്ങളിലാണ് ഇതിന് മുമ്പ് കളിച്ചിട്ടുള്ളത്. ഒന്ന് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരമായിരുന്നു, മറ്റൊന്ന് ഇന്നലെ നടന്ന സെമിഫൈനൽ പോരാട്ടത്തെ. രണ്ടിലും താരമായിരുന്നു മാൻ ഓഫ് ദി മാച്ച്. അന്ന് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയെ തകർത്തെറിഞ്ഞ ഇന്നിംഗ്സ് കാഴ്ചവെച്ച ഹെഡ് സെമിഫൈനലിലും മനോഹരമായി തന്നെയാണ് കളിച്ചത്. താരത്തിന്റെ ഇന്നിംഗ്സ് ആയിരുന്നു കളിയിലെ ട്വിസ്റ്റ് ആയ നിമിഷമെന്നും പറയാം.

ഹെഡിനെ തുടക്കത്തിൽ തന്നെ പുറത്താക്കത്തിന്റെ ബുദ്ധിമുട്ട് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അനുഭവിച്ചതാണ്. അതെ ഹെഡ് തന്നെ ഇന്ത്യക്ക് പണി തന്നിരിക്കുന്നു. ഇത്തവണ മറ്റൊരു ഫൈനലിൽ മനോഹരമായ സെഞ്ച്വറി നേടി ഹെഡ് തന്നെ നിത്യയെ തകർത്തെറിഞ്ഞിരിക്കുന്നു.

ഇന്ത്യൻ ബാറ്ററുമാർ റൺ എടുക്കാൻ ബുദ്ധിമുട്ടിയ പിച്ചിൽ സെഞ്ച്വറി നേടുക മാത്രം ആയിരുന്നില്ല കളിയിലെ അതിനിര്ണമായകമായ രോഹിത്തിന്റെ ക്യാച്ച് എടുക്കുകയും ചെയ്തു. ഈ കളിക്ക് ശേഷം ഹെഡ് ഇന്ത്യൻ ആരാധകർക്ക് കുറച്ചുനാൾ ഓർത്തിരിക്കാനുള്ള തലവേദന തന്നെ ആയിരിക്കും ഉണ്ടാക്കിയിരിക്കുക.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം