ഏകദിന ലോകകപ്പ്: ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിര?; തിരഞ്ഞെടുത്ത് ഗ്രെയിം സ്മിത്ത്

ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിര ദക്ഷിണാഫ്രിക്കയുടേതെന്ന് മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത്. മികച്ച രീതിയിലാണ് ബാവുമ ടീമിനെ നയിക്കുന്നതെന്നും ലോകകിരീടമെന്ന സ്വപ്നം ദക്ഷിണാഫ്രിക്ക ഇത്തവണ ഉറപ്പായും സ്വന്തമാക്കുമെന്നും മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ടൂര്‍ണമെന്റില്‍ ടീമിന്റെ പ്രകടനം ഏറ്റവും മികച്ചതാണ്, കിരീടം നേടി മാത്രയേ ഈ ജൈത്രയാത്ര ടീം അവസാനിപ്പിക്കൂ എന്നാണ് പ്രതീക്ഷ. ബാറ്റിംഗാണ് ടീമിന്റെ കരുത്ത്. ലോകത്തെ ഏറ്റവും മികച്ച ബാറ്റര്‍മാരാണ് ടീമിനുള്ളത്. എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരടങ്ങുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്. ലോകകപ്പില്‍ സ്വന്തന്ത്രമായി ബാറ്റുവീശാനാകുന്നതാണ് ദക്ഷിണാഫ്രിക്കയുടെ പ്ലെസ് പോയിന്റ്.

മികച്ച രീതിയിലാണ് ബാവുമ ടീമിനെ നയിക്കുന്നത്. തിരിച്ചടികളില്‍ പതറുന്ന ക്യാപ്റ്റനല്ല മറിച്ച് തിരിച്ചടികളില്‍ നിന്ന് പഠിക്കുന്ന ക്യാപ്റ്റനാണ് ബാവുമ. ദക്ഷിണാഫ്രിക്കന്‍ ടീം കിരീടം നേടിയാലത് രാജ്യത്ത് കായിക രംഗത്തിന് വലിയ കുതിപ്പാകും. റഗ്ബി ടീം അടുത്തിടെയാണ് വിശ്വകിരീടം നാട്ടിലേക്കെത്തിച്ചത്, അതിന്റെ തുടര്‍ച്ചയായി ക്രിക്കറ്റ് കിരീടം കൂടെ എത്തിയാല്‍ യുവ തലമുറയ്ക്ക് വലിയ ആവേശമാകും- സ്മിത്ത് പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെയുള്ളതാകും ദക്ഷിണാഫ്രിക്കയുടെ ഈ ലോകകപ്പിലെ ഏറ്റവും കടുപ്പമേറിയ മല്‍സരമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. നവംബര്‍ അഞ്ചിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം