ഏകദിന ലോകകപ്പ്: ഇത്തവണത്തെ വമ്പന്‍ അട്ടിമറി, അവര്‍ തോല്‍ക്കണം; തുറന്നുപറഞ്ഞ് സെവാഗ്

വരുന്ന ഏകദിന ലോകകപ്പ് ടൂര്‍ണമെന്റിലെ അട്ടിമറി ഏതാവണമെന്നു തുറന്നുപറഞ്ഞ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ അട്ടിമറയ്ക്കണമെന്നാണ് സെവാഗ് പറഞ്ഞത്.

ഇത്തവണ ഒരു വമ്പന്‍ അട്ടിമറി ഉണ്ടാവുകയാണെങ്കില്‍ അത് സംഭവിക്കേണ്ടത് പാകിസ്താന്‍ ടീമിനായിരിക്കണം. അവരെ അഫ്ഗാനിസ്താന്‍ പരാജയപ്പെടുത്തുകയാണെങ്കില്‍ അതൊരു വലിയ അട്ടിമറിയായി മാറും.

ഇതു മാത്രമല്ല ഓസ്ട്രേലിയയെ ന്യൂസിലാന്‍ഡും ഇംഗ്ലണ്ടിനെ സൗത്താഫ്രിക്കയും പരാജയപ്പെടുത്തിയാലും അവയെ നമുക്കു അട്ടിമറികളായി കണക്കാക്കാം. ഈ തരത്തിലുള്ള അപ്രതീക്ഷിത മല്‍സരഫലങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ഈ ലോകകപ്പ് വളരെയധികം ആവേശകരമായി മാറും- സെവാഗ് പറഞ്ഞു.

അതോടൊപ്പം ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഒരു മല്‍സരം പോലും ഇന്ത്യ തോറ്റിട്ടില്ലെന്നും ഈ റെക്കോര്‍ഡ് ഇത്തവണയും നമുക്കു തുടര്‍ന്നു കൊണ്ടുപോവാന്‍ സാധിക്കട്ടെയെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട് ആവേശത്തിരയിളക്കി കൊട്ടിക്കലാശം; മൂന്ന് മുന്നണികളും ശുഭ പ്രതീക്ഷയില്‍; 23ന് തിരഞ്ഞെടുപ്പ് ഫലം

"മെസി കാണിച്ചത് മോശമായി പോയി, അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു"; രൂക്ഷ വിമർശനവുമായി അമേരിക്കൻ താരം

അവിശ്വാസത്തിന്റെ പടവില്‍ വീണ്ടും ബിരേണ്‍ സിങ്; ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

10 ലക്ഷം കയ്യിലുണ്ടോ? ഈ കിടിലൻ കാറുകൾ സ്വന്തമാക്കാം..

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍

സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ എന്തിനാണ് 'ബനാന സ്റ്റിക്കർ'?