ഏകദിന ലോകകപ്പ്: ഷമിയുടെ രണ്ടാം ഭാര്യയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബോളിവുഡ് നടി, ഒപ്പം ഒരു നിബന്ധനയും!

2023ലെ ലോകകപ്പില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി തീപ്പൊരി പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങള്‍ മാത്രമേ ഷമി കളിച്ചിട്ടുള്ളൂവെങ്കിലും 16 വിക്കറ്റുമായി ഇന്ത്യയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനാണ് ഷമി. ലോകകപ്പില്‍ ഷമി നേടിയ വമ്പന്‍ വിജയങ്ങള്‍ക്കിടയില്‍, ഇന്ത്യന്‍ പേസര്‍ക്കായി ഒരു വിവാഹാലോചന സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഷമിയുടെ രണ്ടാം ഭാര്യയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നടിയും രാഷ്ട്രീയ നേതാവുമായ പായല്‍ ഘോഷ് എക്‌സിലൂടെ രംഗത്തെത്തി.

‘ഷമീ നീ ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണ്’ എന്നാണ് പായല്‍ കുറിച്ചത്. പായലിന്റെ നിര്‍ദ്ദേശത്തോട് ഇന്ത്യന്‍ പേസര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ ഷമി തന്‍റെ ഭാര്യയായ ഹസിന്‍ ജഹാനുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്.

ഹസിന്‍ ജഹാനും മുഹമ്മദ് ഷമിയും 2014 ജൂണ്‍ 6 നാണ് വിവാഹിതരായി. 2018 മാര്‍ച്ച് 8 ന് ഭര്‍ത്താവിനെതിരെ ഭീഷണി, വിശ്വാസവഞ്ചന, സ്ത്രീധനം എന്നിവ ആരോപിച്ച് ജഹാന്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. 2018 മുതല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.

Payal Ghosh Writes 'You Need To Sleep To Get Movies', Deletes Post Later

1992ല്‍ കൊല്‍ക്കത്തയിലാണ് പായല്‍ ഘോഷിന്റെ ജനനം. അഭിനയത്തില്‍ ഏറെ താല്‍പ്പര്യം ഉണ്ടായിരുന്ന പായല്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം താരം മുംബൈയിലെത്തി സംവിധായകന്‍ ചന്ദ്രശേഖര്‍ യെലീറ്റിയെ കാണുകയും അദ്ദേഹത്തിലൂടെ സിനിമയില്‍ അവസരം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രയാണം എന്ന സിനിമയില്‍ പായല്‍ അഭിനയിച്ചു.

Read more

വര്‍ഷാധരേ, മിസ്റ്റര്‍ റാസ്‌കല്‍, പട്ടേല്‍ കി പഞ്ചാബ് ഷാദി തുടങ്ങിയവയാണ് പായലിന്റെ മറ്റ് പ്രധാന സിനിമകള്‍. 2020ല്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലും ഒരു കൈനോക്കിയ പായല്‍ ഇപ്പോള്‍ സിനിമയിലും രാഷ്ട്രീയത്തിലും സജീവമാണ്.