ഏകദിന ലോകകപ്പ്: വസീം അക്രത്തിനും ഗ്ലെന്‍ മഗ്രാത്തിനും മുന്നില്‍ ബുംറ വെറും ശിശു: അബ്ദുള്‍ റസാഖ്

ഇന്ത്യന്‍ സ്പീഡ്‌സ്റ്റര്‍ ജസ്പ്രീത് ബുംറ ഒരു നല്ല ബോളറല്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ റസാബ് ബുംറയെ ‘ബേബി ബൗളര്‍’ എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ ബുംറ മികച്ച രീതിയില്‍ ബോളെറിയുന്നതിന് പിന്നാലെയാണ് റസാഖ് തന്റെ അഭിപ്രായത്തില്‍ മലക്കം മറിഞ്ഞത്.

ഒരു ടിവി ഷോയ്ക്കിടെ റസാഖ് തന്റെ പരാമര്‍ശത്തെ കുറിച്ച് വ്യക്തമാക്കി. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തിനൊത്ത് പറഞ്ഞതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ബുംറയും വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരും തമ്മിലുള്ള താരതമ്യത്തിന് മറുപടിയായാണ് താന്‍ ‘ബേബി ബൗളര്‍’ എന്ന പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

‘ഗ്ലെന്‍ മഗ്രാത്തിനെയും വസീം അക്രത്തെയും പോലുള്ള മികച്ച ബൗളര്‍മാര്‍ക്കെതിരെ ഞാന്‍ കളിച്ചിട്ടുണ്ട്. അതിനാല്‍ ബുംറ എന്റെ മുന്നില്‍ ഒരു ബേബി ബൗളറാണ്. എനിക്ക് അദ്ദേഹത്തെ എളുപ്പത്തില്‍ ആധിപത്യം സ്ഥാപിക്കാനും ആക്രമിക്കാനും കഴിയുമായിരുന്നു’ എന്നാണ് റസാഖ് അന്ന് പറഞ്ഞത്.

തന്റെ മുന്‍ അഭിപ്രായത്തിന് മറുപടിയായി, ബുംറ ഒരു നല്ല ബൗളറല്ലെന്ന് താന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നു റസാഖ് ഊന്നിപ്പറഞ്ഞു. താന്‍ ടീമില്‍ പുതിയ ആളായിരുന്നപ്പോള്‍, വസിം അക്രവുമായി താരതമ്യപ്പെടുത്തുമ്പോള്‍ താനും ഒരു ‘കുഞ്ഞ്’ ആയി കണക്കാക്കിയിരുന്നതായും അദ്ദേഹം പരാമര്‍ശിച്ചു. തന്റെ പ്രസ്താവനകളുടെ അര്‍ത്ഥം ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് റസാഖ് കുറ്റപ്പെടുത്തി.

ബുംറ ഒരു നല്ല ബൗളറല്ലെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഗ്ലെന്‍ മഗ്രാത്ത്, വസീം അക്രം, ഷോയിബ് അക്തര്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍, ഞാന്‍ ബുംറയെ മറ്റെന്താണ് വിളിക്കുക? ഞാന്‍ ടീമില്‍ പുതിയ ആളായിരുന്നപ്പോള്‍ ഞാനായിരുന്നു വസീം അക്രവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ ആള്‍- റസാഖ് പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു