ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിന് ആയിരുന്നു ഇന്നലെ ചെന്നൈ സാക്ഷ്യം വഹിച്ചത്. പാകിസ്ഥാനും സൗത്താഫ്രിക്കയും തമ്മിൽ നടന്ന പോരാട്ടത്തിന് എല്ലാ അർത്ഥത്തിലും ത്രില്ലർ സ്വഭാവം ഉണ്ടായിരുന്നു. ആർക്കും ജയിക്കാം ആർക്കും തോൽക്കും എന്ന അവസ്ഥയിൽ നിന്ന് സൗത്താഫ്രിക്ക ഒരു വിക്കറ്റിന് ജയിച്ച് കയറുക ആയിരുന്നു. ഇതോടെ പാകിസ്ഥാൻ ലോകകപ്പിൽ സെമിഫൈനലിൽ എത്താതെ പുറത്താക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.
പാക്കിസ്ഥാന്റെ 271 റൺസ് പിന്തുടരാൻ നേരത്ത് സമയത്ത് ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചതായിരുന്നു. പിന്നെ ബാബർ അസമിന്റെ ടീമിനെ മത്സരത്തിൽ നിലനിർത്തിയത് മികച്ച രീതിയിൽ പന്തെറിഞ്ഞ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും ചേർന്നായിരുന്നു. 8 വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ സൗത്താഫ്രിക്ക തോൽക്കുമെന്ന് കരുതിയതാണ് . എന്നിരുന്നാലും പിന്നീട് ഉള്ള രണ്ട് വിക്കറ്റുകൾ കിട്ടാൻ ടീം പാടുപെട്ടു. അവസാന രണ്ട് വിക്കറ്റുകൾ സുരക്ഷിതമാക്കാൻ പാടുപെടുന്ന പാകിസ്ഥാനെ കളിയാക്കാൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഡി.ജെ നർമത്തിൽ പൊതിഞ്ഞ ഒരു കളിയാക്കൽ ഗാനം സ്റ്റേഡിയത്തിൽ വെച്ചു.
ചെപ്പോക്ക് സ്റ്റേഡിയത്തിൽ ‘ദിൽവാലെ പുച്‌ഡെ നേ ചാ’ ഗാനത്തിന്റെ വീഡിയോകൾ ഇന്റർനെറ്റിൽ അതിവേഗം പ്രചരിച്ചു. തങ്ങളുടെ ബദ്ധവൈരികളെ കളിയാകാനായി ഉപയോഗിക്കുക ആയിരുന്നു ഈ പാട്ട് . പാക്കിസ്ഥാന്റെ ഈ തോൽവിക്ക് ശേഷം പാട്ടുംവെച്ചായിരുന്നു ട്രോളുകൾ മുഴുവൻ. നവാസ് പന്തെറിയാൻ വരുമ്പോൾ അഞ്ച് റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ തന്നെ ഷംസി സിംഗിൾ നേടി. രണ്ടാം പന്തിൽ അശ്വിനെതിരെ എറിഞ്ഞത് പോലെ ലെഗ് സൈഡിലേക്ക് പന്തെറിഞ്ഞ നവാസിന് കണക്കുകൂട്ടലുകൾ പിഴച്ചു. ഇത്തവണ കേശവ് മഹാരാജ് ഒരു ഗ്ലാൻസിലൂടെ ബൗണ്ടറി നേടി ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.
പന്ത് ബൗണ്ടറി പോയതോടെ നായകൻ ബാബർ അസമിന് ദേഷ്യം അടക്കിവെക്കാനായില്ല. അദ്ദേഹം നവാസിന് നേരെ ദേഷ്യത്തോടെ പാഞ്ഞടുത്ത് താരത്തെ ശാസിക്കുന്നത് മൈതാനത്ത് കാണാനായി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്.