ഏകദിന ലോകകപ്പ്: എയ്ഞ്ചലോ മാത്യൂസിന്റെ വിവാദമായ പുറത്താകല്‍; പക്ഷം പിടിച്ച് വസീം അക്രം

എയ്ഞ്ചലോ മാത്യൂസിന്റെ വിവാദമായ പുറത്താക്കലില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി പാകിസ്ഥാന്‍ ഇതിഹാസം വസീം അക്രം. വിക്കറ്റ് നിയമം അനുശാസിക്കുന്നതാണെങ്കിലും കളിയുടെ സ്പിരിറ്റ് മനസ്സില്‍ വച്ചുകൊണ്ട് ആ അപ്പീല്‍ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ പിന്‍വലിക്കണമായിരുന്നുവെന്ന് വസീം അക്രം പറഞ്ഞു.

നോക്കൂ, ഇതില്‍ ഒരു സംവാദം നടക്കുമായിരുന്നു, അതില്‍ സംശയമില്ല. പക്ഷേ കളിയുടെ സ്പിരിറ്റ് മനസ്സില്‍ വച്ചുകൊണ്ട് ഈ അപ്പീല്‍ പിന്‍വലിക്കണമായിരുന്നു. എന്നാല്‍ ഇത് അവരുടെ തീരുമാനമാണ്. അത് ചട്ടങ്ങള്‍ക്കനുസരിച്ചാണ് ചെയ്തതെങ്കില്‍ ഇപ്പോള്‍ അതിനെ പറ്റി തര്‍ക്കിച്ചിട്ട് പ്രയോജനമില്ല- വസീം അക്രം പറഞ്ഞു.

മത്സരശേഷം ഷക്കിബ് തന്റെ നീക്കത്തെ ന്യാസീകരിച്ചാണ് സംസാരിച്ചത്. മാത്യൂസിനെതിരേ അപ്പീല്‍ ചെയ്യാന്‍ തന്റെ ടീമിലെ ഫീല്‍ഡര്‍മാരില്‍ ഒരാളാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ഇതേ തുടര്‍ന്നു താന്‍ അമ്പയറോടു അപ്പീല്‍ ചെയ്യുകയായിരുന്നെന്നും ഷക്കീബ് പറഞ്ഞു.

എന്റെ ടീമിലെ ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ഇപ്പോള്‍ നിങ്ങള്‍ വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്യുകയാണെങ്കില്‍ മാത്യൂസ് ഔട്ടായിരിക്കുമെന്നു പറഞ്ഞത്. ഇതേ തുടര്‍ന്നു ഞാന്‍ അമ്പയറോടു അപ്പീല്‍ ചെയ്യുകയായിരുന്നു. നിങ്ങള്‍ കാര്യമായി തന്നെ പറഞ്ഞതാണോ ഇതെന്നും അപ്പീല്‍ പിന്‍വലിക്കുന്നുണ്ടോയെന്നും അമ്പയര്‍ എന്നോടു ചോദിക്കുകയും ചെയ്തു.

ഇതു നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യമാണ്. ചെയ്തതു ശരിയാണോ, തെറ്റാണോയെന്നൊന്നും എനിക്കറിയില്ല. ഞാന്‍ യുദ്ധമുഖത്തായിരുന്നു. എന്റെ ടീം ജയിക്കുമെന്നു ഉറപ്പ് വരുത്തേണ്ട ഒരു തീരുമാനമെടുക്കേണ്ടതും ആവശ്യമായിരുന്നു. ശരിയോ, തെറ്റോയെന്ന കാര്യത്തില്‍ ചര്‍ച്ചകളുണ്ടാവും. പക്ഷെ നിയമത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു പ്രയോജനപ്പെടുത്താന്‍ എനിക്കു മടിയില്ല.

മാത്യൂസുമായുള്ള തര്‍ക്കം എന്നെ സഹായിച്ചു. അതിലൂടെ കുറേക്കൂടി പോരാട്ടവീര്യം പുറത്തെടുക്കാനായി. എനിക്കു 36 വയസ്സായി, സാധാരണ ഇത്തരം കാര്യങ്ങള്‍ എളുപ്പത്തില്‍ വരില്ല. പക്ഷെ ഇന്നു അതു സംഭവിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്- ഷാക്കീബ് പറഞ്ഞു.

Latest Stories

ഉത്സവം മിന്നിക്കണം, നാട്ടിലെ കൂട്ടുകാരികള്‍ക്കൊപ്പം അനുശ്രീയുടെ കൈകൊട്ടി കളി; വീഡിയോ

2023 ഒക്ടോബർ മുതൽ ഗാസയിൽ കൊല്ലപ്പെട്ടത് 17,000-ത്തിലധികം പലസ്തീൻ കുട്ടികൾ: വിദ്യാഭ്യാസ മന്ത്രാലയം

MI UPDATES: തോല്‍വി ടീം എന്ന വിളി ഇനി വേണ്ട, മുംബൈയ്ക്ക് ആശ്വാസമായി ബുംറയുടെ തിരിച്ചുവരവ്, ടീമിനൊപ്പം ചേര്‍ന്ന് താരം, വരവറിയിച്ച് ഭാര്യ സഞ്ജന

IPL 2025: ഇങ്ങനെ ഒന്ന് ഞാൻ മുമ്പെങ്ങും കണ്ടിട്ടില്ല, ആ ടീം ഇപ്പോൾ ജയിക്കാൻ താത്പര്യമില്ലാതെ നേരത്തെ തന്നെ തോൽവി സമ്മതിക്കുന്നു; അവസ്ഥ ദയനീയം: വസീം ജാഫർ

'അയാളൊരു ഭ്രാന്തനാണ്'; അമേരിക്കയിലുടനീളം ട്രംപിനെതിരെ ആയിരങ്ങളുടെ പ്രതിഷേധ റാലി; വ്യാപാരനയവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുള്ള 'കുതിരകയറ്റ'വും അബോര്‍ഷന്‍ നയവുമെല്ലാം തിരിച്ചടിക്കുന്നു

'മോഹന്‍ലാല്‍ കാമുകനാണെന്ന് നിങ്ങളോട് ആര് പറഞ്ഞു?'; പരിഹാസ കമന്റിന് മറുപടിയുമായി മാളവിക, ചര്‍ച്ചയാകുന്നു

RR UPDATES: 10 രൂപയുടെ ബിസ്‌കറ്റ് വാങ്ങി വിശപ്പടക്കും, ഫാക്ടറി ജോലി രാത്രിയില്‍, ഇന്നവന്‍ സഞ്ജുവിന് പ്രിയപ്പെട്ടവന്‍, രാജസ്ഥാന്‍ സ്പിന്നറുടെ അറിയാക്കഥ

RR UPDATES: ചെസ്ബോർഡിൽ കരുക്കൾ നീക്കുന്നത് പോലെ ഉള്ള തന്ത്രങ്ങൾ, പഞ്ചാബിനെ തകർത്തെറിഞ്ഞ സഞ്ജു മാജിക്ക്; മത്സരത്തിലെ സാംസൺ ബ്രില്ലിയൻസുകളിൽ തോറ്റ പഞ്ചാബ്; കുറിപ്പ് വൈറൽ

ചെമ്പടയുടെ നായകന്‍; സിപിഎമ്മില്‍ ഇനി ബേബി യുഗം; പിറന്നാള്‍ സമ്മാനമായി ജനറല്‍ സെക്രട്ടറി പദവി; ഇഎംഎസിന് ശേഷം പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളി

'തൃശൂര്‍ തരണമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാ എന്ന് ചോദിക്കുന്നു'; സുരേഷ് ഗോപിയെ ട്രോളി ടിനി ടോം, പിന്നാലെ വിശദീകരണം