ഏകദിന ലോകകപ്പ്: ഇന്ത്യ സെമി ഉറപ്പിച്ചോ?; 'ഞെട്ടിപ്പിക്കുന്ന ചിന്ത'യുമായി ധവാന്‍

ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്താവാനുള്ള എന്തെങ്കിലും സാധ്യതയുണ്ടോ? മുന്‍ ഇന്ത്യന്‍ ഓപ്പണറും സൂപ്പര്‍ താരവുമായ ശിഖര്‍ ധവാന്റെ വാക്കുകളാണ് ഇപ്പോള്‍ ഇത്തരമൊരു വലിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്. ജയത്തിനൊപ്പം നെറ്റ് റണ്‍റേറ്റും ടീമുകളുടെ വിധികുറിക്കുമെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ധവാന്റെ വാക്കുകള്‍.

ഓരോ ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷവും പോയിന്റ് ടേബിളുകളില്‍ മാറ്റമുണ്ടാവുന്നു. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് ടീമുകള്‍ സെമിയില്‍ അവരുടെ സീറ്റ് ഉറപ്പിച്ചിരിക്കുന്നു. ഇനി നാലാം സ്ഥാനത്തേക്കുവേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്.

നെറ്റ് റണ്‍റേറ്റില്‍ വലിയ ശ്രദ്ധയാണ് ഇപ്പോള്‍ നല്‍കേണ്ടത്. ഇന്ത്യയോ ന്യൂസീലന്‍ഡോ ഇനി സെമി കളിക്കാതെ പുറത്തായാല്‍ അത് ഞെട്ടിപ്പിക്കുന്ന സംഭവമായിരിക്കും. നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ- എന്നാണ് എക്‌സില്‍ ധവാന്‍ കുറിച്ചത്.

Read more

പോയിന്റ് ടേബിളിന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചായിരുന്നു ധവാന്റെ പോസ്റ്റ്. കളിച്ച മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച ഇന്ത്യ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ഇനി നാല് മത്സരങ്ങളാണ് ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് ടീമുകളും സെമി ഉറപ്പിച്ച മട്ടാണ്. നാലാം സ്ഥാനക്കാര്‍ക്കായാവും കടുത്ത പോരാട്ടം നടക്കുക.