ഏകദിന ലോകകപ്പ്: മാക്‌സ്‌വെല്ലിനെ പുറത്താക്കാന്‍ എളുപ്പം, ആ ഒരു തന്ത്രം അഫ്ഗാന്‍ പ്രയോഗിച്ചില്ല; വിലയിരുത്തലുമായി വസീം അക്രം

ഏകദിന ലോകകപ്പിലെ ഓസ്‌ട്രേലിയ- അഫ്ഗാനിസ്ഥാന്‍ പോര് ഏറെ ആവേശകരമായ പോരാട്ടമാണ് സമ്മാനിച്ചത്. ഓസീസ് ടീം ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്ന താരത്തിലേക്കായി ചുരുങ്ങിയപ്പോള്‍ അഫ്ഗാന് ആയുധങ്ങളെല്ലാം നഷ്ടപ്പെട്ട പോരാളികളെ പോലെ നോക്കിനില്‍ക്കാനെ ആയുള്ളു. അഫ്ഗാന്റെ തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാട്ടാമെങ്കിലും അഫ്ഗാന് പറ്റിയ പ്രധാന പിഴവ് എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പാക് ഇതിഹാസം വസിം അക്രം.

എന്തുകൊണ്ടാണ് മാക്സ് വെല്ലിനെതിരേ ഓഫ് സ്റ്റംപിന് പുറത്ത് പന്ത് എറിയാതിരുന്നത്? വലംകൈയന്‍ ബാറ്റര്‍ ക്രീസിലുള്ളപ്പോള്‍ എറൗണ്ട് ദി വിക്കറ്റില്‍ ഓഫ് സ്റ്റംപിന് പുറത്ത് എറിയണമെന്നാണ് യുവ ബോളര്‍മാരോട് ഞാന്‍ പറയാറുള്ളത്- അക്രം പറഞ്ഞു.

മത്സരത്തില്‍ 292 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിന് 91 റണ്‍സ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് മാക്സ്വെല്ലിന്റെ അവിശ്വസനീയ ഇന്നിംഗ്സാണ് ഓസീസിന് അസാധ്യമെന്ന് തോന്നിയ ജയം നേടിക്കൊടുത്തത്.

128 പന്ത് നേരിട്ട് 21 ഫോറും 10 സിക്സും ഉള്‍പ്പെടെ 201 റണ്‍സാണ് മാക്സ്വെല്‍ പുറത്താവാതെ നേടിയത്. 157ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലായിരുന്നു മാക്സ്വെല്‍ വെടിക്കെട്ട്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ