'അന്ന് ധോണി പോലും കുട്ടികളെപ്പോലെ കരയുകയായിരുന്നു'; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച്

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന 2019 ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായതിന് ശേഷം മഹേന്ദ്ര സിംഗ് ധോണിയുടെ പ്രതികരണം വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍. മത്സരത്തില്‍ 240 റണ്‍സ് പിന്തുടരുന്നതിനിടെ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍, മാര്‍ട്ടിന്‍ ഗപ്ടിലിന്റെ പന്തില്‍ റണ്ണൗട്ടാകുന്നതിന് മുമ്പ് ധോണി ഉറച്ചുനിന്നു അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. രവീന്ദ്ര ജഡേജയും 77 റണ്‍സ് നേടിയെങ്കിലും ഇന്ത്യ 18 റണ്‍സിന് വീണു.

ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിനിടെ, 2019 സെമി ഫൈനല്‍ എല്ലാവരുടെയും ഹൃദയഭേദകമായ നിമിഷമാണെന്ന് ബംഗാര്‍ വെളിപ്പെടുത്തി. ധോണിയും മറ്റ് കളിക്കാരും ഡ്രസിംഗ് റൂമില്‍ കുട്ടികളെപ്പോലെ കരഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ ആ ഒരു പുറത്താകല്‍ എല്ലാ കളിക്കാര്‍ക്കും ഹൃദയഭേദകമായ നിമിഷമായിരുന്നു. ഞങ്ങള്‍ ലീഗ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങള്‍ ജയിച്ചു, അങ്ങനെ തോറ്റത് നല്ലതായിരുന്നില്ല.

കളിക്കാര്‍ കുട്ടികളെപ്പോലെ കരഞ്ഞു. എംഎസ് ധോണി പോലും കൊച്ചു കുട്ടിയെപ്പോലെ കരയുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തിന്റെ കണ്ണുകളില്‍ കണ്ണുനീര്‍ ഉണ്ടായിരുന്നു. അത്തരം കഥകള്‍ ഡ്രസ്സിംഗ് റൂമില്‍ അവശേഷിക്കുന്നു- ബംഗാര്‍ പറഞ്ഞു.

Latest Stories

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്ലിക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും വേണ്ടിയുള്ള വടയും ചായയും റെഡിയാണ്; മുന്നറിയിപ്പ് നല്‍കി ലിയോണ്‍

ആലപ്പുഴയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി കസ്റ്റഡിയിൽ

മുയലിന്‍റെ കടിയേറ്റത്തിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കൊച്ചുമകൾ മരിച്ചത് കഴിഞ്ഞ ദിവസം

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്സ് അറസ്റ്റില്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു

'രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോ​ഗത്തിന് ചികിത്സ നൽകി, രോഗി മരിച്ചു'; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി, പ്രതിഷേധം

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍

IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു

'ആലോചിച്ചെടുത്ത തീരുമാനമാണ്, വിവാഹം വേണ്ട'; ആളുകൾ സന്തോഷത്തിൽ അല്ല: ഐശ്വര്യ ലക്ഷ്മി