1996 ലോകകപ്പ് ജേതാക്കളായ ശ്രീലങ്കക്ക് ഇപ്പോൾ അത്ര നല്ല സമയം അല്ല. പ്രമുഖരായ പല താരങ്ങളും വിരമിച്ച ശേഷം ആകെ തകർന്ന ലങ്കൻ ടീം അതിദയനീയ പ്രകടനം തന്നെയാണ് ലോകകപ്പിൽ നടത്തിയത്. ഈ ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ മാത്രം ജയിച്ച അവർക്ക് അടുത്ത വര്ഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് യോഗ്യത കിട്ടുമോ എന്നുള്ള കാര്യം വരെ സംശയത്തിലാണ്. അതിടയിൽ ലങ്കയുടെ ക്രിക്ക്റ്റ് ബോർഡിനെ ഇന്ത്യക്ക് പിന്നാലെയുള്ള തോൽവിക്ക് ശേഷം പിരിച്ചുവിട്ടിരുന്നു.
ഏഷ്യ കപ്പ് ഫൈനലിലും ഇത്തവണത്തെ ലോകകപ്പ് മത്സരത്തിലും ഇന്ത്യയുടെ കൂറ്റൻ മാർജിനിലാണ് ടീം പരാജയപ്പെട്ടത്. ഏറ്റവും പുതിയ സംഭവങ്ങളിൽ, ബാറ്റിങ്ങിന് അനുകൂലമായ വാങ്കഡെ പിച്ചിൽ ഇന്ത്യയ്‌ക്കെതിരെ ആദ്യം ബൗൾ ചെയ്യാൻ ക്യാപ്റ്റൻ കുസൽ മെൻഡിസിനോട് മഹേല ജയവർധന ആവശ്യപ്പെട്ടതായി ശ്രീലങ്കൻ എംപി വിമൽ വീരവൻസ ആരോപിച്ചു.
കുസാൽ മെൻഡിസിന്റെ തീരുമാനം രോഹിത് ശർമ്മയെ പോലും അത്ഭുതപ്പെടുത്തിയെന്നും എംപി കൂട്ടിച്ചേർത്തു. ഐസിസി ഭരിക്കുന്നത് ഇന്ത്യയാണെന്നും ആതിഥേയ രാജ്യമാണ് ഈ തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“അന്ന് ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ശേഷം, ശ്രീലങ്കൻ ക്യാപ്റ്റനോട് ആദ്യം ബൗൾ ചെയ്യാൻ പറഞ്ഞത് മഹേള ജയവർധനയാണ്. ആ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യാൻ അവർ ഉത്സുകരായിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പോലും ഞെട്ടി, ഐ.സി.സി. ഇന്ത്യയാണ് ഭരിക്കുന്നത്, ശ്രീലങ്കൻ സെലക്ഷൻ കമ്മിറ്റിയെ നിയമിക്കുന്നത് പോലും ഇന്ത്യയാണ്, ടൂർണമെന്റിൽ ഉദ്ഘാടന ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ അവർ #INDVPAK മത്സരത്തിൽ ഒരു ചടങ്ങ് നടത്തി. ക്രിക്കറ്റിൽ എന്തോ വലിയ കാര്യം നടക്കുന്നുണ്ട്, എന്തുകൊണ്ടാണ് മഹേല കുസൽ മെൻഡിസിനെ ബൗൾ ചെയ്യാൻ ആദ്യം ഉപദേശിച്ചത് എന്ന് നമ്മൾ കണ്ടെത്തണം. വീഡിയോ ഇതാ.
എന്തായാലും വരും ദിവസങ്ങളിൽ ശ്രീലങ്കൻ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾ ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.