ഏകദിന ലോകകപ്പ്: ഗില്ലാണ് പ്രശ്‌നക്കാരന്‍, ഇഷാനെ ഒതുക്കാന്‍ ഒരുപാടുമില്ലെന്ന് ഫിഞ്ച്

സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഞായറാഴ്ച (ഒക്ടോബര്‍ 8) നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ലോക ക്രിക്കറ്റ് മത്സരത്തില്‍ 24 കാരനായ താരം കളിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗില്ല് കളിച്ചില്ലെങ്കില്‍ പകരം ഇഷാന്‍ കിഷന്‍ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഇപ്പോഴിതാ ഗില്‍ കളിക്കുന്നതാണ് ഓസീസിന് വെല്ലുവിളിയെന്നും, ഇഷാന്‍ വെല്ലുവിളിയാവില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്.

ഏതു ഫോര്‍മാറ്റില്‍ ആയാലും ഓസ്ട്രേലിയ ബോള്‍ ചെയ്യാന്‍ ഏറെ പാടുപെടുന്ന താരങ്ങളിലൊരാളാണ് ശുഭ്മാന്‍ ഗില്‍. കാരണം അദ്ദേഹത്തിനു കാര്യമായി വീക്ക്നെസുകളൊന്നും തന്നെയില്ല. നിങ്ങളുടെ മികച്ച ബോളുകളെ പോലും പ്രഹരിക്കാന്‍ ഗില്ലിനു സാധിക്കും. സ്പിന്‍ ബോളിംഗിനെതിരേ ആധിപത്യം പുലര്‍ത്തുന്ന അദ്ദേഹം ഇടംകൈ, വലംകൈ പേസര്‍മാര്‍ക്കെതിരേയും ആധിപത്യം സ്ഥാപിക്കുന്നു.

ഗില്ലിനെ അപേക്ഷിച്ച് പവര്‍പ്ലേയില്‍ ഇഷാന്‍ കിഷനെതിരേ ബോള്‍ ചെയ്യുക ഓസ്ട്രേലിയക്കു എളുപ്പമായിരിക്കും. ഇഷാനു ചില ടെക്നിക്കല്‍ പ്രശ്നങ്ങളുണ്ടെന്നു ഞാന്‍ കരുതുന്നു. ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഫ്രണ്ട് ഫൂട്ട് അല്‍പ്പം ക്ലോസ് ചെയ്യുന്നതായി കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ബോള്‍ സ്വിംഗ് ചെയ്യിക്കുകയാണങ്കില്‍ ഇഷാനെ തുടക്കത്തില്‍ തന്നെ പുറത്താക്കാനാവും- ഫിഞ്ച് പറഞ്ഞു.

ഞായറാഴ്ച ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം. ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം