ഏകദിന ലോകകപ്പ്: ഗില്ലിന്‍റെ അഭാവം, പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ടീം ഇന്ത്യ

ഡെങ്കിപ്പനി ബാധിതനായ ആരോഗ്യസ്ഥിതിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ടീമിന്റെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍. ഗില്ലിന് പകരം താരത്തെ കൊണ്ടുവരാന്‍ ടീമിന് ഒരു ഉദ്ദേശ്യമില്ലെന്നും പുറത്തുവന്ന വാര്‍ത്തകളില്‍ ഒരു സത്യവുമില്ലെന്നും റാത്തോര്‍ പറഞ്ഞു.
ഗില്ലിന് പനി ബാധിച്ചതിനാല്‍ ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍ എന്നിവരിലൊരാളെ ബാക്കപ്പായി ഇന്ത്യന്‍ ടീമിലേക്കു ബിസിസിഐ പരിഗണിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള എല്ലാ സമയവും ശുഭ്മാന്‍ ഗില്ലിനു നല്‍കും. ഈയൊരു ഘട്ടത്തില്‍ പകരക്കാരനെ തേടുന്നതിനെക്കുറിച്ചോ, ചര്‍ച്ച ചെയ്യുന്നതിനെക്കുറിച്ചോ യാതൊരു ചിന്തയും ഞങ്ങള്‍ക്കില്ല. കാരണം ടീം ലൈനപ്പിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളായാണ് ഗില്ലിനെ ടീം മാനേജ്മെന്റ് കാണുന്നത്. ഇതിനകം തന്നെ ചില പോസിറ്റീവ് സൂചനകള്‍ അവന്‍ നല്‍കിക്കഴിഞ്ഞു. വൈകാതെ തന്നെ ഗില്ലിനു ടീമിലേക്കു മടങ്ങിയെത്താന്‍ കഴിയു

ട്രാവിസ് ഹെഡിന്റെ കാര്യത്തില്‍ ഓസ്ട്രേലിയ എന്താണ് ചെയ്തിരിക്കുന്നതെന്നു നോക്കൂ. അദ്ദേഹം പരിക്കേറ്റ് വിശ്രമത്തിലാണ്. പക്ഷെ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയോ പകരക്കാരനെ ഓസീസ് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ശുഭ്മാന്‍ ഗില്ലിന്റെ കാര്യത്തില്‍ ഇന്ത്യയും ഇതേ രീതിയിലുള്ള സമീപനം തന്നെയാണ് പിന്തുടരുന്നത്- വിക്രം റാത്തോര്‍ പറഞ്ഞു.

ഡെങ്കിപ്പനി ബാധിച്ച ഗില്ലിന് ഓസ്‌ട്രേലിയക്കെതിരായ മത്സരം നഷ്ടമായിരുന്നു. ഇതിന് പുറമേ വരാനിരിക്കുന്നഅഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരായ മത്സരവും താരത്തിന് നഷ്ടമാകുമെന്നാണ് വിവരം. ഡെങ്കിപ്പനിയെ തുടര്‍ന്ന് ഗില്ലിന് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞിരുന്നു. അതിന് പിന്നാലെ താരത്തെ വീണ്ടും ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.

Read more

ഇന്ന് (ബുധനാഴ്ച) നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഗില്‍ കളിക്കില്ല. ഈ മാസം 14 ന് പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ പൂര്‍ണ്ണ ആരോഗ്യവാനാണെങ്കില്‍ താരത്തിന് ഇറങ്ങാനാകൂ.