ഏകദിന ലോകകപ്പ്: ഓസ്‌ട്രേലിയക്ക് അവൻ ഒരു വജ്രായുധം, ആ കണക്ക് ഇന്ത്യയെ പേടിപ്പിക്കുന്നു; അദ്ദേഹം ടീമിൽ ഉള്ളപ്പോൾ അവർക്ക് അധിക മേധാവിത്വം

ഓസ്ട്രേലിയ – ഇന്ത്യ ഫൈനൽ മത്സരം കാണാൻ ഒരുങ്ങി ഇരിക്കുകയാണ് ക്രിക്കറ്റ് ലോകം. ടൂർണമെന്റിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യയും ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ശേഷം മനോഹരമായി തിരിച്ചെത്തിയ കങ്കാരൂ പടയും ഏറ്റുമുട്ടുമ്പോൾ ആവേശം പരകോടിയിൽ എത്തുമെന്ന് ഉറപ്പാണ്. ഫൈനലിന് മുമ്പ് ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡുമായി ബന്ധപ്പെട്ട ഒരു കണക്ക് ഇന്ത്യൻ ആരാധകരെ ഞെട്ടിപ്പിക്കുന്നതാണ്.

ട്രെവിസ് ഹെഡ് രണ്ട് ഐസിസി നോക്ക്ഔട്ട് മത്സരങ്ങളിലാണ് ഇതിന് മുമ്പ് കളിച്ചിട്ടുള്ളത്. ഒന്ന് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരമായിരുന്നു, മറ്റൊന്ന് ഇന്നലെ നടന്ന സെമിഫൈനൽ പോരാട്ടത്തെ. രണ്ടിലും താരമായിരുന്നു മാൻ ഓഫ് ദി മാച്ച്. അന്ന് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയെ തകർത്തെറിഞ്ഞ ഇന്നിംഗ്സ് കാഴ്ചവെച്ച ഹെഡ് ഇന്നലെയും മനോഹരമായി തന്നെയാണ് കളിച്ചത്. താരത്തിന്റെ ഇന്നിംഗ്സ് ആയിരുന്നു കളിയിലെ ട്വിസ്റ്റ് ആയ നിമിഷമെന്നും പറയാം. ചുരുക്കി പറഞ്ഞാൽ താരം ഓസ്‌ട്രേലിയയുടെ ഭാഗ്യ നക്ഷത്രം തന്നെയാണ്.

ഹെഡിനെ തുടക്കത്തിൽ തന്നെ പുറത്താക്കത്തിന്റെ ബുദ്ധിമുട്ട് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അനുഭവിച്ചതാണ്. മറ്റൊരുവട്ടം കൂടി ഒരു തിരിച്ചടി ഇന്ത്യ താങ്ങില്ല. അതിനാൽ തന്നെ ഹെഡിനെ പുറത്താക്കി തുടക്കത്തിൽ തന്നെ മേധാവിത്വം സ്ഥാപിക്കുക എന്നത് തന്നെ ആയിരിക്കും ഇന്ത്യയുടെ പരമ പ്രധാനമായ ലക്‌ഷ്യം.

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ സൗത്താഫ്രിക്കയെ തോൽപ്പിച്ച് ഓസ്ട്രേലിയ ഫൈനലിൽ എത്തുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 212 റൺസിന് പുറത്തായപ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റ് മാത്രം ബാക്കി നിൽക്കെ ആവേശ ജയം സ്വന്തമാക്കുക ആയിരുന്നു. സൗത്താഫ്രിക്കൻ ബാറ്ററുമാരുടെ മോശം പ്രകടനമാണ് അവരെ കളിയിൽ തോൽപ്പിച്ചതെന്ന് പറയാം .

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?