രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീം ഐസിസി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ 70 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. 2019 ലോകകപ്പ് സെമി ഫൈനല്‍ ഉള്‍പ്പെടെ ഐസിസി പരമ്പരയിലെ ന്യൂസിലന്‍ഡിനെതിരായ 3 നോക്കൗട്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. എങ്കിലും അതൊന്നും 2023ല്‍ വിലപോയില്ല.
നിലവിലെ ടീമിലെ താരങ്ങളെല്ലാം മികച്ച ഫോമിലായതിനാല്‍ 20 വര്‍ഷത്തിന് ശേഷം ഐസിസി പരമ്പരയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത് പോലെ ഫൈനലിലും ഇന്ത്യ വിജയിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. നിലവിലെ ഇന്ത്യന്‍ ബോളിംഗ് സഖ്യം താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചതാണെന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ പ്രശംസിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബോളിംഗ് നിരയാണ് നിലവിലേത്. ഇന്ത്യന്‍ ടീമിന് മുന്‍കാലങ്ങളില്‍ മികച്ച ബോളര്‍മാര്‍ ഉണ്ടായിരുന്നു. അവര്‍ക്കും മേലെയാണ് ഇപ്പോഴത്തേത്. പ്രത്യേകിച്ച്, നിലവിലെ 5 ബൗളര്‍മാരില്‍ ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ക്ക് അപ്രതീക്ഷിത മുന്നേറ്റം നടത്തി വിജയം സമ്മാനിക്കാന്‍ കഴിവുണ്ട്- അദ്ദേഹം പറഞ്ഞു
ടൂര്‍ണമെന്റില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയ 5 ബോളര്‍മാര്‍ മികച്ച രീതിയില്‍ കളിക്കുകയും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി തുടങ്ങിയ ബാറ്റര്‍മാര്‍ വിജയങ്ങള്‍ക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഷമിയും ബുംറയും പോലുള്ള ഫാസ്റ്റ് ബോളര്‍മാര്‍ എതിര്‍ ബാറ്റര്‍മാരെ തകര്‍ത്ത് ഇന്ത്യക്ക് വന്‍ വിജയങ്ങള്‍ സമ്മാനിച്ചു കൊണ്ടിരിക്കുകയാണ്.