ഏകദിന ലോകകപ്പ്: 'ഇന്ന് ഇതു സംഭവിച്ചതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്'; മാത്യൂസിന്റെ പുറത്താകലില്‍ വിശദീകരണവുമായി ഷക്കീബ് അല്‍ ഹസന്‍

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മല്‍സത്തില്‍ ആഞ്ചലോ മാത്യൂസിനെതിരേ ടൈംഡ് ഔട്ട് വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്തതില്‍ വിശദീകരണവുമായി ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍. മാത്യൂസിനെതിരേ അപ്പീല്‍ ചെയ്യാന്‍ തന്റെ ടീമിലെ ഫീല്‍ഡര്‍മാരില്‍ ഒരാളാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ഇതേ തുടര്‍ന്നു താന്‍ അമ്പയറോടു അപ്പീല്‍ ചെയ്യുകയായിരുന്നെന്നും ഷക്കീബ് പറഞ്ഞു.

എന്റെ ടീമിലെ ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ഇപ്പോള്‍ നിങ്ങള്‍ വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്യുകയാണെങ്കില്‍ മാത്യൂസ് ഔട്ടായിരിക്കുമെന്നു പറഞ്ഞത്. ഇതേ തുടര്‍ന്നു ഞാന്‍ അമ്പയറോടു അപ്പീല്‍ ചെയ്യുകയായിരുന്നു. നിങ്ങള്‍ കാര്യമായി തന്നെ പറഞ്ഞതാണോ ഇതെന്നും അപ്പീല്‍ പിന്‍വലിക്കുന്നുണ്ടോയെന്നും അമ്പയര്‍ എന്നോടു ചോദിക്കുകയും ചെയ്തു.

ഇതു നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യമാണ്. ചെയ്തതു ശരിയാണോ, തെറ്റാണോയെന്നൊന്നും എനിക്കറിയില്ല. ഞാന്‍ യുദ്ധമുഖത്തായിരുന്നു. എന്റെ ടീം ജയിക്കുമെന്നു ഉറപ്പ് വരുത്തേണ്ട ഒരു തീരുമാനമെടുക്കേണ്ടതും ആവശ്യമായിരുന്നു. ശരിയോ, തെറ്റോയെന്ന കാര്യത്തില്‍ ചര്‍ച്ചകളുണ്ടാവും. പക്ഷെ നിയമത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു പ്രയോജനപ്പെടുത്താന്‍ എനിക്കു മടിയില്ല.

മാത്യൂസുമായുള്ള തര്‍ക്കം എന്നെ സഹായിച്ചു. അതിലൂടെ കുറേക്കൂടി പോരാട്ടവീര്യം പുറത്തെടുക്കാനായി. എനിക്കു 36 വയസ്സായി, സാധാരണ ഇത്തരം കാര്യങ്ങള്‍ എളുപ്പത്തില്‍ വരില്ല. പക്ഷെ ഇന്നു അതു സംഭവിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്- ഷാക്കീബ് പറഞ്ഞു.

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്