മങ്കാദിംഗ് നടത്തിയതിലൂടെ ഏറെ പഴികേട്ട താരമാണ് ഇന്ത്യന്‍ താരം ആര് അശ്വിന്. ഇപ്പോള്‍ ലോകകപ്പില്‍ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട് ആയി പുറത്തായപ്പോഴും എല്ലാവരും കാത്തിരുന്ന പ്രതികരണമായിരുന്നു അശ്വിന്റേത്. ഇപ്പോഴിതാ ടൈംഡ് ഔട്ട് വിവാദത്തില്‍ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് അശ്വിന്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഏറെ ചര്‍ച്ചയായ സംഭവത്തില്‍ താരം പ്രതികരിച്ചത്.
ഇതില്‍ ആരും വില്ലനല്ല. രണ്ടുപേരുടെ ഭാഗത്തും ഒരുപോലെ ശരിയുണ്ട്. അതില്‍ മാത്യൂസിന്റെ ടീം തോറ്റു പോയതുകൊണ്ട് ഷാക്കിബിനെ വില്ലനായി ചിത്രീകരിക്കുന്നതാണ്. എന്നാല്‍ ക്രീസിലെത്തിയിട്ടും ബാറ്റ് ചെയ്യാനാവാതെ മടങ്ങേണ്ടി വന്നതില്‍ സങ്കടപ്പെടാന്‍ മാത്യൂസിനും അവകാശമുണ്ട്. ഇതിനിടയില്‍ മറ്റൊരു വീഡിയോയും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു.
ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഗാര്‍ഡ് എടുക്കാന്‍ മറന്ന് ക്രീസിലെത്തിയ ഷാക്കിബിന് അത് എടുക്കാന്‍ ശ്രീലങ്ക സമയം അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ തനിക്കും അത്തരത്തില്‍ മാനുഷിക പരിഗണന ലഭിക്കുമെന്ന് കരുതാന്‍ മാത്യൂസിന് അവകാശമുണ്ട്. പക്ഷെ അപ്പോഴും ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്യാനുള്ള ഷാക്കിബിന്റെ അവകാശം തെറ്റാണെന്നും പറാനാവില്ല.
ഓസ്ട്രേലിയക്കെതിരായ നാഗ്പൂര്‍ ടെസ്റ്റില്‍ ഞാനും ടൈംഡ് ഔട്ടാവേണ്ടിയിരുന്നു. ഓസീസിനെതിരായ നാഗ്പൂര്‍ ടെസ്റ്റില്‍ നൈറ്റ് വാച്ച്മാനായി ക്രീസിലറങ്ങിയ ഞാന്‍ ഒരോവര്‍ മാത്രമെ എറിയാനുള്ളു എന്നതിനാല്‍ വളരെ പതുക്കെയാണ് ക്രീസിലെത്തിയത്. പരമാവധി സമം കളയുക എന്നതായിരുന്നു എന്റെ തന്ത്രം.
Read more
എന്നാല്‍ ക്രീസിലെത്തിയപ്പോള്‍ അമ്പയര്‍ എന്നോട് പറഞ്ഞത്, അവര്‍ക്ക് വേണമെങ്കില്‍ ടൈംഡ് ഔട്ട് വിളിച്ച് നിങ്ങളെ പുറത്താക്കാമെന്നതാണ്. അത് എന്നെ ഞെട്ടിച്ചു. ഇത്തരം നിയമങ്ങളെക്കുറിച്ച് പല കളിക്കാരും ബോധവാന്മാരായിരിക്കില്ല- അശ്വിന് പറഞ്ഞു.