ഏകദിന ലോകകപ്പ്: 'അവന്‍ 30 ഓവര്‍ കളിച്ചാല്‍ സെമിഫൈനലിന് ആവശ്യമായത് ഞങ്ങള്‍ക്ക് നേടാനാകും': അത്ഭുതങ്ങള്‍ സംഭവിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കി ബാബര്‍ അസം

ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ ന്യൂസിലന്‍ഡിന്റെ വിജയം പാകിസ്ഥാന്റെ സെമിഫൈനല്‍ പാത സങ്കീര്‍ണ്ണമാക്കി. സെമി സ്ഥാനം ഉറപ്പാക്കാന്‍ സമീപകാല ഫോം മാറ്റിവച്ച് പാകിസ്ഥാന് ഇംഗ്ലണ്ടിനെതിരെ ഉജ്ജ്വല വിജയം നേടേണ്ടതുണ്ട്. ഈ ജീവമരണ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം വലി ആത്മവിശ്വാസത്തിലും ശുഭാപ്തിവിശ്വാസത്തിലുമാണ്.

ക്രിക്കറ്റില്‍ എന്തും സംഭവിക്കാം. ടൂര്‍ണമെന്റ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. ഞങ്ങള്‍ക്ക് നെറ്റ് റണ്‍ റേറ്റിനായി ഒരു പ്ലാനുണ്ട്, അത് നടപ്പാക്കാന്‍ ശ്രമിക്കും. ആദ്യ 10 ഓവര്‍ എങ്ങനെ കളിക്കണം, അതിനുശേഷം എന്തുചെയ്യണം എന്നതിനെക്കുറിച്ച് ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്.

ഫഖര്‍ സമാന്‍ 20-30 ഓവര്‍ കളിച്ചാല്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ളത് നേടാനാകും. ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ റോളും മത്സരത്തില്‍ നിര്‍ണായകമാകും. എനിക്ക് ഒരു സമ്മര്‍ദ്ദവുമില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ മികച്ച പ്രകടനം നടത്തുകയും ടീമിനെ നയിക്കുകയും ചെയ്തു.

ടിവിയില്‍ ഇരുന്നുകൊണ്ട് കാര്യങ്ങള്‍ പറയാന്‍ എളുപ്പമാണ്. എന്നെ ഉപദേശിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് എന്റെ നമ്പറില്‍ എന്നെ ബന്ധപ്പെടാം. ഇപ്പോള്‍, എന്റെ ശ്രദ്ധ അടുത്ത മത്സരത്തിലാണ്. ക്യാപ്റ്റന്‍സിയുടെ ഭാവിയെക്കുറിച്ച് ഞാന്‍ പിന്നീട് ചിന്തിക്കും.

ഞാന്‍ മത്സരത്തിന്റെ സാഹചര്യത്തിന് അനുസരിച്ചാണ് ബാറ്റ് ചെയ്യുന്നത്. ചിലപ്പോള്‍ സാഹചര്യങ്ങള്‍ ഞങ്ങളെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കില്ല. ഇന്ത്യയില്‍ ഓരോ വേദിക്കും വ്യത്യസ്ത സാഹചര്യങ്ങളുണ്ട്. ഞങ്ങള്‍ ആദ്യമായാണ് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്- ബാബര്‍ അസം പറഞ്ഞു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍