ഏകദിന ലോകകപ്പ്: ഹാര്‍ദ്ദിക് തിരിച്ചുവരുമ്പോള്‍ ഇന്ത്യ ആ താരത്തെ ടീമില്‍നിന്ന് പുറത്താക്കണം; നിര്‍ദ്ദേശവുമായി അക്തര്‍

ഏകദിന ലോകകപ്പില്‍ ഹിറ്റ് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെ പുറത്താക്കണമെന്ന് പാക് ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. ലോകകപ്പ് വിജയിക്കാന്‍ ഇന്ത്യക്കു ഇനി അഞ്ചു നല്ല ദിവസങ്ങള്‍ കൂടിയാണ് വേണ്ടതെന്നും സെമി ഫൈനലിലോ, ഫൈനലിലോ ഇന്ത്യക്കു മോശം ദിവസമുണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നതായും അക്തര്‍ പറഞ്ഞു.

ഹാര്‍ദിക് പ്ലെയിങ് ഇലവനിലേക്കു തിരിച്ചെത്തുകയാണെങ്കില്‍ സൂര്യയെയല്ല മറിച്ച് ശ്രേയസ് അയ്യരെയാണ് ഇന്ത്യ ഒഴിവാക്കേണ്ടത്. പകുതി ഫിറ്റായ ഹാര്‍ദിക്കിനെ കളിപ്പിക്കുന്നത് ഇന്ത്യന്‍ ബോളിംഗ് ആക്രമണത്തിനു നല്ലതല്ല. കാരണം അങ്ങനെ ചെയ്താല്‍ ഒരു ബോളറെ ഇന്ത്യക്കു ഒഴിവാക്കേണ്ടതായി വരും.

ഹാര്‍ദിക് തിരിച്ചെത്തിയാല്‍ ശ്രേയസിനെ ഇന്ത്യക്കു ഒഴിവാക്കാം. പക്ഷെ ബോളിങ് നിരയില്‍ നിന്നും ആരെയും മാറ്റി നിര്‍ത്തരുത്. ഇംഗ്ലണ്ടിനെതിരെ ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് ജയിച്ചത് വലിയ കാര്യം തന്നെയാണ്. ഇന്ത്യന്‍ ബോളിംഗ് നിരയ്ക്കു അഭിനന്ദനങ്ങള്‍. പ്രത്യേകിച്ചും ജസ്പ്രീത് ബുംറയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. വളരെ സ്മാര്‍ട്ടായ ഫാസ്റ്റ് ബോളറാണ് അദ്ദേഹം.

ലോകകപ്പ് വിജയിക്കാന്‍ ഇന്ത്യക്കു ഇനി അഞ്ചു നല്ല ദിവസങ്ങള്‍ കൂടിയാണ് വേണ്ടത്. ഒരു മല്‍സരം പോലും തോല്‍ക്കാതെ ഇന്ത്യ ഫൈനലിലെത്തുകയും കിരീടം ചൂടുകയും ചെയ്താല്‍ അതു ലോക റെക്കോര്‍ഡായിരിക്കും. ഒരു മല്‍സരം പോലും തോല്‍ക്കാതെ ഏതെങ്കിലുമൊരു ടീം ലോക ചാംപ്യന്‍മാരായത് ഞാന്‍ കണ്ടിട്ടില്ല. സെമി ഫൈനലിലോ, ഫൈനലിലോ ഇന്ത്യക്കു മോശം ദിവസമുണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നു- അക്തര്‍ പറഞ്ഞു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം