ഏകദിന ലോകകപ്പ്: ഇന്ത്യ നാലാം നമ്പരില്‍ അവനെ കളിപ്പിക്കണം, സര്‍പ്രൈസ് നിര്‍ദ്ദേശവുമായി കനേരിയ

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പരില്‍ ആര് ഇറങ്ങണമെന്ന് സംബന്ധിച്ച് നിര്‍ണ്ണായക നിര്‍ദേശം പങ്കുവെച്ച് പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. കെ.എല്‍ രാഹുലിനെയും ശ്രേയസ് അയ്യരെയും മറികടന്ന് ഇഷാന്‍ കിഷനെയാണ് കനേരിയ നാലാം നമ്പരിലേക്ക് നിര്‍ദ്ദേശിച്ചത്.

നാലാം നമ്പറില്‍ ആര് വേണമെന്നത് ഇപ്പോഴും ഇന്ത്യക്ക് മുന്നിലുള്ള ചോദ്യമാണ്. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ തമ്മിലാണ് ഈ സ്ഥാനത്തിനായി പോരടിക്കുന്നത്.

ഞാന്‍ കരുതുന്നത് ഇന്ത്യ ഇഷാന്‍ കിഷനൊപ്പം മുന്നോട്ട് പോകുമെന്നാണ്. കാരണം ഇടം കൈയന്‍ ബാറ്റ്സ്മാനാണവന്‍. ഇഷാനാണ് ഇന്ത്യക്ക് നാലാം നമ്പറില്‍ ഏറ്റവും അനുയോജ്യനായ താരം- കനേരിയ പറഞ്ഞു.

ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നാലാം നമ്പറില്‍ ആര് ബാറ്റു ചെയ്യണമെന്നത്. എന്നിരുന്നാലും നാലാം നമ്പറില്‍ കെ എല്‍ രാഹുലിനെ കളിപ്പിക്കാനാണ് സാധ്യത. അഞ്ചാം നമ്പറില്‍ ഇഷാനും എത്തുമ്പോള്‍ ശ്രേയസ് പുറത്തിരിക്കാനാണ് സാധ്യത.

Latest Stories

BGT 2024: പറ്റില്ലേൽ കളഞ്ഞിട്ട് പോണം; റിഷഭ് പന്ത് ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്ന ഇന്ത്യൻ താരം എന്ന് ആരാധകർ; വിമർശനം ശക്തം

തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾ മരിച്ചു, 18 പേർക്ക് പരുക്ക്

BGT 2024: രോഹിതിന്റെ ടെസ്റ്റ് കരിയറിന്റെ കാര്യത്തിൽ അങ്ങനെ തീരുമാനം ആയി; വരും ദിവസങ്ങളിൽ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും; അജിത് അഗാർക്കർ മെൽബണിൽ

ജോലിക്ക് കോഴ ആരോപണം: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കോണ്‍ഗ്രസ് നേതാവും മകനും മരിച്ചു

BGT 2024: ഇന്ത്യക്ക് രക്ഷപെടാൻ ഒറ്റ മാർഗമേ ഒള്ളു, ആ താരത്തിന് വിശ്രമം അനുവദിച്ച് പുറത്തിരുത്തണം"; തുറന്നടിച്ച് സുനിൽ ഗവാസ്കർ

അണ്ണാ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥിനി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം; ബിരിയാണി കടക്കാരന്‍ അറസ്റ്റില്‍

ശബരിമല സന്നിധാനത്ത് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് രഹസ്യാന്വേഷണ വിഭാഗം

കണ്ണൂരില്‍ ദളിത് യുവതിയ്‌ക്കെതിരെ പീഡനശ്രമം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍

അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നത് ബാഹ്യ ഇടപെടലിനെ തുടര്‍ന്ന്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്

കാലടിയില്‍ പച്ചക്കറിക്കട മാനേജരെ കുത്തിവീഴ്ത്തി 20 ലക്ഷം രൂപ കവര്‍ന്നു; ആക്രമണത്തിന് പിന്നില്‍ ബൈക്കിലെകത്തിയ രണ്ടംഗ സംഘം