ഏകദിന ലോകകപ്പില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി പാകിസ്ഥാന്‍ മുന്‍ താരം മിസ്ബാഹ് ഉള്‍ ഹഖ്. മുന്‍ ലോകകപ്പുകളില്‍ സംഭവിച്ചതുപോലെ ഗ്രൂപ്പുഘട്ടത്തില്‍ ഒന്നാമതായ ശേഷം സെമിയില്‍ തോല്‍ക്കുന്ന ശീലം ഇന്ത്യ ഇത്തവണയും ആവര്‍ത്തിക്കുമെന്ന് മിസ്ബാഹ് ഉള്‍ ഹഖ് പറഞ്ഞു.
ഒരു കാര്യം ഉറപ്പിച്ചുപറയാം. ഗ്രൂപ്പുഘട്ടം പോലെയല്ല നോക്കൗട്ട്. എല്ലാ ടീമുകളും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. ഫേവറേറ്റുകളെന്ന നിലയിലും ആതിഥേയരെന്ന നിലയിലും ഇന്ത്യക്ക് മുകളില്‍ സമ്മര്‍ദ്ദമുണ്ടാവും.
ആദ്യത്തെ 1, 2 ഓവറിനുള്ളില്‍ ഏതെങ്കിലും ടീം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ തോല്‍ക്കും. മറ്റ് ടീമുകള്‍ക്ക് ഇപ്പോഴും മികച്ച അവസരമാണ് മുന്നിലുള്ളത്- മിസ്ഹാബ് പറഞ്ഞു.
കളിച്ച എട്ട് മത്സരത്തിലും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ഒപ്പം സെമിയിലും പ്രവേശിച്ചു. 2015, 2019ലെ ഏകദിന ലോകകപ്പുകളിലും ഇന്ത്യ സമാനമായി ഗ്രൂപ്പുഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി സെമിലെത്തുകയും തോല്‍ക്കുകയും ചെയ്തിരുന്നു.