ഏകദിന ലോകകപ്പ്: 'ഇതിന് ഇന്ത്യ അനുഭവിക്കും, വ്യക്തിയല്ല ടീമാണ് പ്രധാനം'; കോഹ്‌ലിയുടെ ബാറ്റിംഗ് സമീപനത്തിനെതിരെ പുജാര

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടത്തിനായി വിജയ റണ്‍ വൈകിപ്പിച്ച ടീം സമീപനത്തിനെതിരെ തുറന്നടിച്ച് സീനിയര്‍ താരം ചേതേസ്വര്‍ പുജാര. ടീമിനായി സെഞ്ച്വറി ത്വജിക്കാന്‍ കോഹ്‌ലി തയ്യാറാവണമായിരുന്നെന്നും കഴിയുന്നത്ര വേഗത്തില്‍ മത്സരം പൂര്‍ത്തിയാക്കി നെറ്റ് റണ്‍റേറ്റിനെ ഉയര്‍ത്തി നിര്‍ത്തുകയാണ് വേണ്ടിയിരുന്നതെന്നും പുജാര അഭിപ്രായപ്പെട്ടു.

വിരാട് കോഹ്‌ലി സെഞ്ച്വറി നേടണമെന്നത് തന്നെയായിരുന്നു ആഗ്രഹം. എന്നാല്‍ അതോടൊപ്പം കഴിയുന്നത്ര വേഗത്തില്‍ മത്സരം പൂര്‍ത്തിയാക്കാനും ശ്രമിക്കണമായിരുന്നു. നെറ്റ് റണ്‍റേറ്റിനെ ഉയര്‍ത്തി നിര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഇനി മുന്നോട്ട് പോകുന്തോറും നെറ്റ് റണ്‍റേറ്റിനായാണ് വാശിയേറിയ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. അപ്പോള്‍ തിരഞ്ഞുനോക്കി അന്ന് അങ്ങനെ ചെയ്യാമായിരുന്നു എന്ന് കരുതിയിട്ട് കാര്യമില്ല. കോഹ്‌ലിയെ സെഞ്ച്വറിയിലേക്കെത്തിക്കാനാണ് എല്ലാവരും ശ്രമിച്ചത്.

കോഹ്‌ലി ടീമിനായി സെഞ്ച്വറി ത്വജിക്കാന്‍ തയ്യാറാവണമായിരുന്നു. ടീമിന്റെ സാഹചര്യം നോക്കി ടീമിന് പ്രാധാന്യം കൊടുക്കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. താരമെന്ന നിലയില്‍ ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണുള്ളത്.

എന്നാല്‍ ചില താരങ്ങളെങ്കിലും വ്യക്തിഗത നേട്ടങ്ങള്‍ക്കും സെഞ്ച്വറികള്‍ക്കുമായി ശ്രമിക്കും. അത് അടുത്ത മത്സരങ്ങളില്‍ അവരുടെ സീറ്റ് ഉറപ്പിക്കാനാണ്. ഏത് തരം മനോഭാവമാണ് താരങ്ങള്‍ക്ക് എന്നതിനനുസരിച്ചാവും ഈ തീരുമാനം ഉണ്ടാവുക- പുജാര പറഞ്ഞു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം