ഏകദിന ലോകകപ്പ്: 'അത് രോഹിത്തിന്റെ മാത്രം തീരുമാനം, ദ്രാവിഡിന്റേതല്ല'; വെളിപ്പെടുത്തി ബാറ്റിംഗ് കോച്ച്

2019 ലോകകപ്പിലേതുപോലെ തന്നെ ഇത്തവണത്തെ ലോകകപ്പിലും ടീമിന് നിര്‍ണായകമായ സംഭാവനകള്‍ നല്‍കുന്നതില്‍ മുന്നിട്ടു നില്‍ക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. റണ്‍വേട്ടക്കാരില്‍ നാലാമതുള്ള രോഹിത് എട്ട് മത്സരങ്ങളില്‍നിന്ന് 55.25 ശരാശരിയിലും 122.78 സ്ട്രൈക്ക് റേറ്റിലും 442 റണ്‍സ് നേടിയിട്ടുണ്ട്. മത്സരങ്ങളില്‍ പലപ്പോഴും സ്വന്തം നേട്ടം നോക്കാതെ അഗ്രസീവായി കളിക്കുന്ന രോഹിത്തിനെയാണ് കാണാനാകുന്നത്. ഇപ്പോഴിതാ രോഹിത് അക്രമണോത്സുകത കാണിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍.

പൂര്‍ണമായും രോഹിത് തന്നെ എടുത്ത തീരുമാനമാണത്. പിച്ചില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്ന് മനസിലാക്കുമ്പോള്‍ അദ്ദേഹം ആക്രമണോത്സുകത കാണിക്കുന്നു. ഈ ശൈലി ടീമിന് വേണ്ടി ഏറെ ഗുണം ചെയ്യുന്നു. സ്വയമെടുത്ത തീരുമാനത്തിലൂടെ അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുകയാണ് ചെയ്യുന്നത്.

നേടാനാവുന്ന അത്രയും റണ്‍സ് നേടാനാണ് തുടക്കത്തില്‍ ശ്രമിക്കുന്നത്. രോഹിതും ശുഭ്മാന്‍ ഗില്ലും നല്‍കുന്ന തുടക്കം വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും സമയമെടുത്ത് ഏറ്റെടുക്കുന്നു. തന്ത്രപരമായ നീക്കമാണത്. അത് നല്ല രീതിയില്‍ ഉപകാരപ്പെടുന്നുമുണ്ട്- റാതോര്‍ പറഞ്ഞു.

രോഹിത് നല്‍കുന്ന അഗ്രസീവ് തുടക്കമാണ് ഇന്ത്യക്ക് പലപ്പോഴും ഗുണം ചെയ്യുന്നത്. എതിര്‍ ബോളര്‍മാരെ തളര്‍ത്തുന്ന രീതിയില്‍ മികച്ച തുടക്കം നല്‍കാന്‍ രോഹിത്തിനാവുന്നുണ്ട്. ഇത് പിന്നീട് വരുന്ന ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

Latest Stories

പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം '; വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍

അയാൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിഡ്ഢി, കാണിച്ചത് വമ്പൻ മണ്ടത്തരം; പെർത്തിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിമർശനം ശക്തം

എന്തുകൊണ്ട് നയന്‍താരയ്ക്ക് സപ്പോര്‍ട്ട്? പാര്‍വതിക്കെതിരെ സൈബറാക്രമണം; ഒടുവില്‍ പ്രതികരിച്ച് താരം

'പ്രവര്‍ത്തനങ്ങളെല്ലാം നിയമാനുസൃതം; നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമവഴികളും സ്വീകരിക്കും'; ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്

വയനാട് ദുരന്തം: '2219 കോടി രൂപ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം'; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

പോണ്ടിച്ചേരിയുടെ ഗോൾ പോസ്റ്റിൽ പടക്കം പൊട്ടിച്ച് റെയിൽവേ, സ്കോർ 10-1

‘മണിപ്പുരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ല'; ഉടൻ സമാധാനം പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

'നിജ്ജറിന്റെ വധത്തിൽ മോദിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല'; മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കനേഡിയന്‍ സര്‍ക്കാര്‍

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല'; ഷൂട്ടിംഗ് പുരോഗമിക്കുന്നു, പോസ്റ്റര്‍ പുറത്ത്