'പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ജയ് ഷാ ദുര്‍മന്ത്രവാദം നടത്തി'; കരച്ചിലടങ്ങാതെ പാകിസ്ഥാന്‍, പുതിയ ആരോപണം, അന്വേഷണം വേണമെന്ന് ആവശ്യം!

ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയിച്ചത് മന്ത്രവാദം നടത്തിയിട്ടാണെന്ന ആരോപണവുമായി പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തകയും ടിക്ടോക് താരവുമായ ഹരീം ഷാ. എക്‌സിലൂടെയാണ് ഹരീം ഷായുടെ ഈ ആരോപണം. ജയ് ഷാ ദുര്‍മന്ത്രവാദം നടത്തിയെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നു തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

പാകിസ്ഥാന്‍ ടീമിനുമേല്‍ ദുര്‍മന്ത്രവാദം നടത്താന്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ മന്ത്രവാദിയെ നിയോഗിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നു വിവരം ലഭിച്ചിട്ടുണ്ട്. കാര്‍ത്തിക്ക് ചക്രവര്‍ത്തിയെന്ന മന്ത്രവാദിയെയാണ് ഇതിനായി നിയോഗിച്ചത്. ഐസിസി ഇത് അന്വേഷിക്കണം. അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണിത്- ഹരീം ഷാ എക്‌സില്‍ കുറിച്ചു.

അതിനിടെ ഇന്ത്യയെ കുടുക്കാനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമം പരാജയപ്പെട്ടു. ഇന്ത്യക്കെതിരായ മല്‍സരത്തില്‍ സ്റ്റേഡിയത്തിലെ കാണികളുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം തങ്ങള്‍ക്കു നേരിട്ടെന്നും മതിയായ പിന്തുണ ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി പിസിബി ഇന്ത്യയ്ക്കെതിരെ ഐസിസിയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പിസിബി ഉദ്ദേശിച്ചപോലെ നീക്കം ഫലം കണ്ടില്ല.

പിസിബിയുടെ പരാതിയുടെ പേരില്‍ ഇന്ത്യക്കെതിരേ ഐസിസി നടപടി സ്വീകരിക്കാന്‍ സാധ്യത കുറവാണെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പെരുമാറ്റച്ചട്ടമെന്നതില്‍ വ്യക്തികള്‍ മാത്രമേ ഉള്‍പ്പെടുകയുള്ളൂവെന്നും ഒരുകൂട്ടം ആളുകള്‍ ഇതിന്റെ പരിധിയില്‍ വരില്ലെന്നതുമാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

കാണികളുടെ പെരുമാറ്റം ചൂണ്ടിക്കാട്ടി ഐസിസിയില്‍ നിന്നും ഇന്ത്യക്കു ശിക്ഷ വാങ്ങിക്കൊടുക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ വലിയ പിഴയോ, ഭാവിയില്‍ നരേന്ദ്രമോദി സ്റ്റേഡിയത്തിനു ഇത്തരം വലിയ മല്‍സരങ്ങള്‍ ലഭിക്കാതിരിക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ ഐസിസി നടപടിയെടുക്കില്ലെന്നു വ്യക്തമായതോടെ ലോക വേദിയിലും പാകിസ്ഥാന്‍ നാണംകെട്ടിരിക്കുകയാണ്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം