ലോകകപ്പില്‍ ഇന്നത്തെ മത്സരത്തില്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നിരുന്നാലും, സ്‌കോര്‍ ബോര്‍ഡില്‍ 38 റണ്‍സ് ചേര്‍ത്തപ്പോഴെ ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖും (17 പന്തില്‍ 9) ഇമാം ഉള്‍ ഹഖും പുറത്തായി. മാര്‍ക്കോ ജാന്‍സണനായിരുന്നു ഇരുവരെയും പുറത്താക്കിയത്.
38/2 എന്ന നിലയില്‍ പാക്കിസ്ഥാനായി നാലാം നമ്പറില്‍ ഫോമിലുള്ള ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ ക്രീസിലേക്ക് വന്നു. ജാന്‍സണിന്റെ ആദ്യ ബോളില്‍ തന്നെ റിസ്വാന് ഒരു ലൈഫ് ലഭിച്ചു. സ്വന്തം ബൗളിംഗില്‍ ജാന്‍സണ്‍ ഒരു പ്രയാസകരമായ ക്യാച്ച് എടുക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ റിസ്വാന്‍ ആദ്യ പന്തില്‍ തന്നെ രക്ഷപ്പെട്ടു.
View this post on Instagram
തൊട്ടടുത്ത പന്ത് ബാറ്റിംഗ് എഡ്ജായി റിസ്വാന്‍ ബൗണ്ടറി നേടി. ഇതിന് പിന്നാലെ രണ്ട് കളിക്കാരും വാക്ക് യുദ്ധത്തില്‍ ഏര്‍പ്പെടുകയും രംഗം ശാന്തമാക്കാന്‍ ജെറാള്‍ഡ് കോറ്റ്സി ഇടപെടുന്നതും കാണാനായി. എന്നിരുന്നാലും, റിസ്വാന് തന്റെ ഇന്നിംഗ്സില്‍ വലുതായി മുന്നേറാന്‍ കഴിഞ്ഞില്ല.
27 ബോളില്‍ 31 റണ്‍സെടുത്ത് റിസ്വാന്‍ പുറത്തായി. ജെറാള്‍ഡ് കോറ്റ്സി അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിക്കുകയായിരുന്നു. റിസ്വാന്റെ പുറത്താകല്‍ ആക്രമണോത്സുകമായിട്ടാണ് കോറ്റ്സി ആഘോഷിച്ചതും.