ഏകദിന ലോകകപ്പ്: ഇന്ത്യയെ തകർത്തെറിയാൻ ഞാൻ പറയുന്ന തന്ത്രം പ്രയോഗിച്ചാൽ മതി, അതോടെ അവന്മാർ വീഴും; ടീമുകൾക്ക് ഉപദേശവുമായി മിസ്ബ ഉൾ ഹഖ്

2023 ലെ ഐസിസി ലോകകപ്പിൽ ടീം ഇന്ത്യ അജയ്യമായി കുതിക്കുകയാണ്. ഇതുവരെയുള്ള മത്സരങ്ങളിൽ ഏകപക്ഷീയമായ രീതിയിൽ അവർ എതിരാളികളെ തകർത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുമെന്ന് കരുതിയത് എങ്കിലും അത് ഉണ്ടായില്ല. ഒന്നാം സ്ഥാനക്കാരായി സെമിഫൈനലിൽ എത്താൻ ശ്രമിച്ചവരുടെ പോരാട്ടത്തിൽ സൗത്താഫ്രിക്കയെ 243 റൺസിന് പരാജയപ്പെടുത്തി ഇന്ത്യക്ക് തകർപ്പൻ ജയവും അജയ്യ മികവിന്റെ സന്തോഷവും. 121 പന്തിൽ 101 റൺസ് എടുത്ത് കോഹ്‌ലിയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എടുത്തപ്പോൾ സൗത്താഫ്രിക്ക നേടിയത് 83 റൺസ് മാത്രം. 5 വിക്കറ്റ് എടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് അവരെ തകർത്തത്.

ഇന്ത്യയുടെ മികച്ച വിജയത്തിന് ശേഷം മുൻ പാകിസ്ഥാൻ താരങ്ങളായ മിസ്ബാ ഉൾ ഹഖ്, വസീം അക്രം, ഷോയിബ് മാലിക്, മോയിൻ ഖാൻ എന്നിവരോട് ടീം ഇന്ത്യയെ തടയാനുള്ള തന്ത്രങ്ങളെക്കുറിച്ചും തോൽപ്പിക്കാനുള്ള രീതികളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. അതിന് അവർ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറൽ.

“അവർ നല്ല ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഈ ലോകകപ്പിൽ അവരെ തടയാൻ ആർക്കും സാധിച്ചിട്ടില്ല. ഒരു വർഷത്തിലേറെയായി അവർ ലോകകപ്പിനായി തയ്യാറെടുക്കുകയും പ്രതിഫലം നേടുകയും ചെയ്തു ”വസീം അക്രം പറഞ്ഞു.

“ഇന്ത്യയെ നേരിടുമ്പോൾ മറ്റ് ടീമുകൾ അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യൻ ടീം തുടക്കം എതിരാളികളുടെ മാനസികാവസ്ഥയെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. അതിനാൽ മത്സരത്തിന് മുമ്പുതന്നെ എതിരാളികൾ കളിയുടെ അമ്പത് ശതമാനം തോൽക്കുന്നു. ഭയം നീക്കി അവരെ അഭിമുഖീകരിക്കുക. അതാണ് മാർഗം. ഇന്ത്യയുടെ പ്രധാന പരീക്ഷണം സെമി ഫൈനലിലായിരിക്കും, ”മിസ്ബ ഉൾ ഹഖ് പറഞ്ഞു.

“ഓസ്‌ട്രേലിയക്ക് അവരെ വെല്ലുവിളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഓസ്‌ട്രേലിയ മികച്ച ടീമാണ്, ”ഷൊയ്ബ് മാലിക് പറഞ്ഞു. സമ്മർദ്ദത്തിൽ നിന്ന് കരകയറുമ്പോൾ ഇന്ത്യയാണ് ഏറ്റവും മികച്ചതെന്ന് മാലിക് പറഞ്ഞ സമ്മർദ പരാമർശം വെച്ചുകൊണ്ട് മിസ്ബ ആവർത്തിച്ചു. അതേസമയം ഓസ്ട്രേലിയ ഇന്ത്യ സെമിഫൈനൽ നടക്കാൻ സാധ്യതകൾ കുറവാണ്. അടുത്ത മത്സരം ജയിച്ചാൽ മൂന്നാം സ്ഥാനക്കാരായി ഓസ്ട്രേലിയ സെമിയിൽ എത്തും. അവിടെ അവരെ കാത്തിരിക്കുന്നത് സൗത്താഫ്രിക്കയാണ്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ