ഏകദിന ലോകകപ്പ്: ക്രിക്കറ്റിലെ തന്‍റെ ഇഷ്ടതാരം ആരെന്ന് വെളിപ്പെടുത്തി വില്യംസണ്‍, ഇന്ത്യന്‍ ആരാധകര്‍ ഡബിള്‍ ഹാപ്പി!

ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന് തന്റെ രാജ്യത്ത് എന്നപോലെ ഇന്ത്യയിലും വലിയ ആരാധകരുണ്ട്. മലയാളികള്‍ വില്യംസനെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത് വില്ലിച്ചായന്‍ എന്നാണ്. ഇപ്പോഴിതാ നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ തന്റെ ഇഷ്ടതാരം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് കിവീസ് നായകന്‍.

ടീം ഇന്ത്യയുടെ സ്റ്റാര്‍ ക്രിക്കറ്റ് താരത്തെയാണ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമായി വില്യംസണ്‍ ചൂണ്ടിക്കാണിച്ചത്. അത് മറ്റാരുമല്ല ടീം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയാണ്. നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലിയെന്ന് വില്യംസണ്‍ പറഞ്ഞു.

ഈ ലോകകപ്പില്‍ വില്യംസണിന് പരിക്ക് മൂലം ചില മത്സരങ്ങള്‍ നഷ്ടമായി. തള്ളവിരലിന് പരിക്കേറ്റതിനാല്‍ താരം വിശ്രമത്തിലായിരുന്നു. എന്നാല്‍ പരിക്കില്‍ നിന്ന് മുക്തനായ താരം സൂപ്പര്‍ ഫോമിലാണ്. മറുവശത്ത്, കോഹ്ലിയും മികച്ച ഫോമിലാണ്.

ഈ ലോകകപ്പില്‍ ഇതിനോടകം കോഹ്ലി ഇതിനകം രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയുമാണ് കോഹ്‌ലി സെഞ്ച്വറി നേടിയത്. ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന് റെക്കോഡിനൊപ്പം എത്താനും കോഹ്‌ലിക്കായി.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും