ഏകദിന ലോകകപ്പ്: ഇന്ത്യയുടെ ഏറ്റവും ദുര്‍ബലമായ ലിങ്ക് തുറന്നുകാട്ടി മിസ്ബ ഉള്‍ ഹഖ്

ഏകദിന ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ ആറിലും ജയിച്ച് പോയിന്റ് പട്ടികയില്‍ രാജാക്കന്മാരായി തുടരുകയാണ് ഇന്ത്യ. ബാറ്റിംഗിലായാലും ബോളിംഗിലായാലും ഓരോ താരങ്ങളും അവസരത്തിനൊത്ത് ഉയുരുന്നു എന്നതാണ് ഇന്ത്യയെ അജയ്യരാക്കുന്നത്. എന്നാല്‍ ബാറ്റിംഗ് യൂണിറ്റില്‍ ശ്രേയസ് അയ്യരുടെ മോശം പ്രകടനം ഇന്ത്യയ്ക്ക് തലവേദനയാകുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും ദുര്‍ബലമായ ലിങ്കും ഇതാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പാക് മുന്‍ നായകന്‍ മിസ്ബ ഉള്‍ ഹഖ്.

ഫിറ്റ് ആയതിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തും. കെ എല്‍ രാഹുല്‍ ഒരു ക്ലാസ് കളിക്കാരനാണ്. അവന്‍ അഞ്ചാം നമ്പറിലല്ല നാലാം നമ്പറില്‍ ബാറ്റ് ചെയ്യണം. ഹാര്‍ദിക് തിരിച്ചെത്തിയാല്‍ സൂര്യകുമാര്‍ യാദവിന് ആറാം നമ്പരില്‍ ബാറ്റ് ചെയ്യാം, ജഡേജ ഏഴിലും. അപ്പോള്‍ ശ്രേയസ് അയ്യരുടെ സെലക്ഷന്‍ ബുദ്ധിമുട്ടാകും. ഫാസ്റ്റ് ബൗളിംഗിനെതിരായ അദ്ദേഹത്തിന്റെ ശരാശരി ഏകദേശം 19-20 ആണ്.

ഷോര്‍ട്ട് ബോള്‍ കളിക്കാന്‍ അയാള്‍ക്ക് കഴിയില്ല. ഷോര്‍ട്ട് ബോള്‍ ഒഴിവാക്കാന്‍ പോലും അവന്‍ ശ്രമിക്കുന്നില്ല. അവന്റെ ഫ്രണ്ട് ഫൂട്ട് കാണുക. പ്രാരംഭ ചലനത്തിന് ശേഷം അത് എവിടെയും പോകുന്നില്ല. നിങ്ങളുടെ ബലഹീനത മുന്നില്‍ വരുമ്പോള്‍, എല്ലാ ടീമുകളും അത് മുതലെടുക്കും- മിസ്ബ പറഞ്ഞു.

പാകിസ്ഥാനെതിരായ അപരാജിത അര്‍ദ്ധ സെഞ്ച്വറി ഒഴികെ ശ്രേയസിന് ലോകകപ്പില്‍ തന്റെ കഴിവിനോട് നീതി പുലര്‍ത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറ് കളികളില്‍നിന്ന് 0, 25*, 53*, 19, 33, 4 എന്നങ്ങനെയാണ് ശ്രേയസിന്റെ പ്രകടനം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം