ഏകദിന ലോകകപ്പ്: ഫൈനല്‍ ജേതാക്കളെ പ്രവചിച്ച് നഥാന്‍ ലിയോണ്‍, ആരാധകര്‍ക്ക് ഞെട്ടല്‍

നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളെയും ജേതാക്കളെയും പ്രവചിച്ച് ഓസീസ് താരം നഥാന്‍ ലിയോണ്‍. ഫൈനലില്‍ അതിഥേയരായ ഇന്ത്യയുടെ ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമെന്നും ഇന്ത്യയെ പരാജയപ്പെടുത്തി ഓസീസ് തങ്ങളുടെ ആറാം കിരീടത്തില്‍ മുത്തമിടുമെന്നും ലിയോണ്‍ പ്രവചിച്ചു.

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലായിരിക്കും ഫൈനലെന്നു ഞാന്‍ സത്യസന്ധമായും വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ച് നമ്പര്‍ വണ്‍ ഫേവറിറ്റ് ഇന്ത്യയാണ്. എന്നാല്‍ രാജ്യത്തിന്റെ മുഴുവന്‍ സമ്മര്‍ദ്ദവും ഇന്ത്യക്കുണ്ട്.

ഇന്ത്യ കിരീടം നേടുമെന്ന് അവരെല്ലാം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഫൈനലില്‍ ഇന്ത്യക്കെതിരേ ഓസ്ട്രേലിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ശേഷം അതു പ്രതിരോധിച്ച് വീണ്ടുമൊരു ലോക കിരീടം സ്വന്തമാക്കുമെന്നു പ്രതീക്ഷിക്കുന്നു- ലിയോണ്‍ പറഞ്ഞു.

ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയതേരോട്ടം തുടങ്ങിയത്. എന്നാല്‍ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയയാിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസീസ് പിന്നീടു കളിച്ച് നാല് മത്സരങ്ങളും ജയിച്ചാണ് സെമി സാധ്യത നിലനിര്‍ത്തിയിട്ടുള്ളത്.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്