ഏകദിന ലോകകപ്പ്: 'അവരെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല, കിരീടം ഉറപ്പ്'; അത്ഭുതപ്പെടുത്തുന്ന പ്രവചനവുമായി സല്‍മാന്‍ ബട്ട്

ഏകദിന ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വമ്പന്‍ പ്രവചനവുമായി പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. ലോകകപ്പില്‍ ഇത്തവണ ഫേവറേറ്റുകളായി നാല് ടീമുകളില്ലെന്നും അത് ഇന്ത്യ മാത്രമാണെന്നും ബട്ട് പറഞ്ഞു. ഏതെങ്കിലും ടീം ഇന്ത്യയെ തോല്‍പ്പിച്ചാല്‍ അവര്‍ കിരീടം നേടുമെന്നും എന്നാല്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിച്ചേക്കില്ലെന്നും ബട്ട് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ വളര്‍ച്ചയാണ് സമീപകാലത്തായി കൈവരിച്ചിരിക്കുന്നത്. എല്ലാ ടീമുകളും നാല് ടീമുകളെയൊണ് പ്രധാനമായും ഫേവറേറ്റുകളായി വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് ഇന്ത്യയെ തോല്‍പ്പിക്കുന്ന ടീം ഏതാണോ അവരാവും കപ്പ് നേടുകയെന്നാണ്.

ഇന്ത്യയാണ് ഏറ്റവും മികച്ച ടീം. ഇന്ത്യയുടെ ബാറ്റിംഗും ബോളിംഗും ഗംഭീരമാണ്. ആതിഥേയരെന്ന നിലയില്‍ സാഹചര്യം ഇന്ത്യക്ക് അനുകൂലമാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം നില്‍ക്കുന്ന മറ്റൊരു ടീമുമില്ല.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയെടുത്തിരിക്കുന്നത്. ഫിറ്റ്നസ് നിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്. എല്ലാ തരത്തിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്നിട്ട് നില്‍ക്കുകയാണ്-സല്‍മാന്‍ ബട്ട് പറഞ്ഞു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം