ഏകദിന ലോകകപ്പ്: സിക്‌സറുകള്‍ അടിക്കാന്‍ കഴിയാത്തതില്‍ വിചിത്ര വാദവുമായി പാക് ഓപ്പണര്‍

2023 ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്റെ അവസ്ഥ ദയനീയമാണ്. ഇതുവരെ കളിച്ച 4 മത്സരങ്ങളില്‍ 2 എണ്ണത്തില്‍ വിജയിച്ച പാകിസ്ഥാന്‍ അവസാന രണ്ട് മത്സരങ്ങളില്‍ തോറ്റു. മൈതാനത്ത് ഫോറും സിക്‌സും അടിക്കാന്‍ പാക് കളിക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഇപ്പോഴിതാ സിക്‌സും ഫോറും അധികം വരാത്തതിന് വിചിത്രമായ വാദം ഉന്നയിച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഇമാം ഉള്‍ ഹഖ്.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ ഇമാം ഉള്‍ ഹഖ് പങ്കെടുത്തിരുന്നു. ആ സമയത്ത് ഒരു പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് ചോദിച്ചു, ‘എന്തുകൊണ്ടാണ് പവര്‍പ്ലേയ്ക്കിടെ പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ശാന്തത പാലിക്കുന്നത്?

ഇതിന് ഇമാം ഉള്‍ ഹഖ് മറുപടി പറഞ്ഞു- ”നമുക്ക് കൂടുതല്‍ പ്രോട്ടീന്‍ കഴിക്കണമെന്ന് ഞാന്‍ കരുതുന്നു. വളരെയധികം കാര്‍ബോഹൈഡ്രേറ്റ് ഇല്ല. എന്നാല്‍ ഞങ്ങള്‍ അധികം സംസാരിക്കാന്‍ ആഗ്രഹിക്കാത്ത കാര്യമാണിത്.’

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ 22-ാം മത്സരത്തില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ നേരിടുകയാണ്. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പവര്‍പ്ലേയില്‍ പാക് ഓപ്പണര്‍മാര്‍ സ്ഥിരതയോടെ തുടങ്ങിയപ്പോള്‍, മുജീബ് ഉര്‍ റഹ്‌മാന്റെ ഒരു പന്ത് ലോംഗ് ഓഫിലേക്ക് സിക്സര്‍ പായിച്ച് അബ്ദുല്ല ഷഫീഖ് ശ്രദ്ധേയമായ മുന്നേറ്റം നടത്തി. 1168 പന്തുകളുടെ നീണ്ട വെല്ലുവിളി നിറഞ്ഞ ഇടവേളയ്ക്ക് ശേഷം പാകിസ്ഥാന്‍ പവര്‍പ്ലേയില്‍ നേടുന്ന ആദ്യ സിക്സാണ് ഇത്.

Latest Stories

പഹൽഗാം ആക്രമണത്തിൽ സർക്കാരിന്റെ സുരക്ഷാ വീഴ്ചയെ വിമർശിച്ചു; ഗായിക നേഹ സിംഗ് റാത്തോഡിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു

റെക്കോര്‍ഡുകള്‍ തിരുത്താനുള്ളത്, 'എമ്പുരാനെ' മറികടക്കുമോ 'തുടരും'? മൂന്ന് ദിവസം കൊണ്ട് ഗംഭീര കളക്ഷന്‍; റിപ്പോര്‍ട്ട് പുറത്ത്

'കസ്റ്റഡി മരണക്കേസിലെ ജീവപര്യന്തം മരവിപ്പിക്കില്ല, സഞ്ജീവ് ഭട്ടിന് ജാമ്യം നൽകില്ല'; ഹർജി തള്ളി സുപ്രീംകോടതി

IPL 2025: സച്ചിൻ മുതൽ രോഹിത് വരെ, വൈഭവിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം; ഇതിൽപ്പരം എന്ത് വേണമെന്ന് ആരാധകർ

സുധി ചേട്ടന്റെ മണമുള്ള പെര്‍ഫ്യൂം ഉപയോഗിച്ചിട്ടില്ല, അത് മണത്താല്‍ നിങ്ങളൊക്കെ ഓടും: രേണു സുധി

ഒന്നാം പ്രതി ആന്റോ ജോസഫ്; സാന്ദ്ര തോമസിന്റെ അധിക്ഷേപ പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം

IPL 2025: ഇതുകൊണ്ടാണ് കോഹ്‌ലി ഇപ്പോഴും നിങ്ങൾ ഇതിഹാസമായി തുടരുന്നത്, ഡിസിക്ക് എതിരായ ജയത്തിന് പിന്നാലെ ഞെട്ടിച്ച് വിരാട്; വീഡിയോ കാണാം

എംബിബിഎസ് ഉപേക്ഷിച്ച് സിനിമയിലേക്ക്, അടൂരിനെ കാണാനെത്തി; 'പിറവി'യും 'വാനപ്രസ്ഥ'വും തുടര്‍ച്ചയായി കാനില്‍, മലയാളത്തിന്റെ ഷാജി എന്‍ കരുണ്‍

കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

'ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങളിലേക്ക് കടക്കരുത്'; പാക്ക് പ്രധാനമന്ത്രിയോട് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്