ഏകദിന ലോകകപ്പ്: ഇന്ത്യയുടെ എതിരാളികള്‍ ആര്?, ഈഡനില്‍ ടോസ് വീണു

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസീസും ഇന്ന് ഏറ്റുമുട്ടും. കൊല്‍ക്കത്തയിലാണ് മത്സരം. നിര്‍ണായക പോരില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെമ്പ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഒമ്പത് മത്സരത്തില്‍ ഏഴിലും ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലേക്കെത്തിയിരിക്കുന്നത്. ഇന്ത്യയോടും നെതര്‍ലന്‍ഡ്‌സിനോടുമാണ് ദക്ഷിണാഫ്രിക്ക തോറ്റത്. ഓസ്‌ട്രേലിയ ആദ്യത്തെ രണ്ട് മത്സരവും തോറ്റാണ് തുടങ്ങിയതെങ്കിലും പിന്നീട് തുടര്‍ ജയങ്ങളുമായി മൂന്നാം സ്ഥാനക്കാരായാണ് ഓസ്‌ട്രേലിയ സെമിയിലെത്തിയത്.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക് (ഡബ്ല്യു), ടെംബ ബാവുമ (സി), റാസി വാന്‍ ഡെര്‍ ഡസ്സെന്‍, എയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, ജെറാള്‍ഡ് കോറ്റ്‌സി, കാഗിസോ റബാഡ, തബ്രായിസ് ഷംസി.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മാര്‍നസ് ലാബുഷാഗ്‌നെ, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഇംഗ്ലിസ് (w), പാറ്റ് കമ്മിന്‍സ്(c), മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാമ്പ, ജോഷ് ഹേസല്‍വുഡ്