ഏകദിന ലോകകപ്പ്: സച്ചിൻ പാജി ഞാൻ ആ റെക്കോഡ് ഞാൻ ഇങ്ങോട്ട് എടുക്കുവാ; ഇതിഹാസത്തിന്റെ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി കോഹ്‌ലി

സച്ചിൻ ടെണ്ടുൽക്കറുടെ പല റെക്കോഡുകളും ഈ കാലയളവിൽ കോഹ്‌ലി തകർത്തെറിഞ്ഞിട്ടുണ്ട്. രണ്ട് കാലഘട്ടങ്ങളിൽ ക്രിക്കറ്റ് കളിച്ച താരങ്ങങ്ങൾ ആയിരുന്നിട്ട് കൂടി ഇരുവരും തമ്മിലുള്ള താരതമ്യങ്ങൾ ഈ കാലയളവിൽ സജീവമായി നടന്നിട്ടുണ്ട്. സച്ചിന്റെ റെക്കോഡുകൾ ആരെങ്കിലും തകർത്തിട്ടുണ്ടെങ്കിൽ അത് കോഹ്‌ലി ആകണം എന്നത് ഇന്ത്യൻ ആരാധകർ ആഗ്രഹിച്ച കാര്യമാണ്. അത്രത്തോളം ക്രിക്കറ്റ് പ്രേമികൾ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിട്ടുണ്ട് സച്ചിനെയും കോഹ്‍ലിയെയും.

സച്ചിന്റെ പല റെക്കോഡ് നേട്ടങ്ങളും തകർത്തെറിഞ്ഞ കോഹ്‌ലി ഇപ്പോൾ നടക്കുന്ന ശ്രീലങ്ക ഇന്ത്യ മത്സരത്തിലാണ് പുതിയ റെക്കോഡ് തകർത്തത്. . ഏറ്റവുമധികം തവണ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസിലധികം സ്‌കോർ ചെയ്യുന്ന താരം എന്ന റെക്കോഡാണ് കോഹ്‌ലി ഇന്ന് സ്വന്തമാക്കിയത്.

സച്ചിൻ 7 തവണയാണ് ഈ റെക്കോഡ് സ്വന്തമാക്കിയിട്ട് ഉള്ളതെങ്കിൽ കോഹ്‌ലി ഇന്നത്തെ നേട്ടത്തോടെ അത് എട്ടായിട്ട് ഉയർത്തിയിട്ടുണ്ട്. ഇന്ത്യൻ ഇന്നിങ്സിന്റെ 11 ആം ഓവറിലാണ് കോഹ്‌ലി സച്ചിന്റെ റെക്കോഡ് തകർത്തത്. ഈ കാലയളവിൽ കളിച്ച മികച്ച ബാറ്റിങ്ങിന്റെ പ്രതിഫലമാണ് കോഹ്‌ലിയുടെ ഈ പ്രകടനം,

അതേസമയം സച്ചിന്റെ 49 സെഞ്ചുറികൾ എന്ന നേട്ടത്തിന് ഒപ്പം എത്താനുള്ള അവസരം കോഹ്‌ലി ഇന്ന് കളഞ്ഞുകുളിച്ചു. മനോഹരമായി കളിച്ചു മുന്നേറിയ കോഹ്‌ലി 88 റൺസിൽ മോശം ഷോട്ട് കളിച്ച് പുറത്തായി. ഗില്ലും സെഞ്ച്വറി നേടാനുള്ള അവസരം നശിപ്പിച്ചു, താരം 92 റൺസിൽ പുറത്തായി. 35 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 225 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല