ഏകദിന ലോകകപ്പ്: 'റാഷിദേ തീര്‍ത്തേക്കെടാ..', ഓസീസിനെതിരെ അഫ്ഗാന് വിജയമന്ത്രമോതി സച്ചിന്‍

അഫ്ഗാനിസ്ഥാന്‍ ടീമിനൊപ്പം സമയം ചെലവഴിക്കാന്‍ വാങ്കഡെയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഏകദിന ലോകകപ്പില്‍ അടുത്ത മത്സരത്തിനായി അഫ്ഗാന്‍ ടീം മുംബൈയില്‍ എത്തിയപ്പോഴായിരുന്നു സച്ചിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്ട്രേലിയയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍.

സെമി സീറ്റ് ഉറപ്പിക്കാന്‍ ഇരുടീമിനും ജയം അനിവാര്യമാണ്. ഇന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരം വിജയിച്ചാല്‍ ഓസ്‌ട്രേലിയക്ക് സെമി ഉറപ്പിക്കാം. ഓസ്‌ട്രേലിയയെ അട്ടിമറിക്കാനായാല്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെ മറികടന്ന് നാലാം സ്ഥാനത്തും എത്തും.

ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയത്തില്‍ നിന്ന് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്ന ഓസീസ് തുടരെ അഞ്ച് മത്സരങ്ങള്‍ വിജയിച്ചുകഴിഞ്ഞു. മറുവശത്ത് ഒരു സ്വപ്‌ന കുതിപ്പിലാണ് അഫ്ഗാനിസ്ഥാന്‍. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ മുന്‍ ചാമ്പ്യന്മാരെ വീഴ്ത്താനായതിന്റെ അത്മവിശ്വസത്തിലാണ് അഫ്ഗാന്‍.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. ഇതിനകം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമിയില്‍ പ്രവേശിച്ച ടീമുകള്‍.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന