ഏകദിന ലോകകപ്പ്: എതിർ ടീമിന്റെ വിജയങ്ങളിൽ കൃത്യമായ സംഭാവന നൽകുന്ന പാകിസ്ഥാൻ താരം, ഒന്നല്ല രണ്ടല്ല പലവട്ടം; നവാസ് എതിരാളികളുടെ സൂപ്പർതാരമാകുന്നത് ഇങ്ങനെ

കൈയിൽ ഇരുന്ന കളി ആയിരുന്നില്ലേ, എങ്ങനെയാണ് ഇങ്ങനെ നശിപ്പിക്കാൻ പറ്റുക? എറിഞ്ഞത് മുഹമ്മാദ് നവാസ് ആയിരുന്നു പിന്നെ എങ്ങനെയാണ് ജയിക്കുക. മുഹമ്മദ് നവാസിന്റെ പേര് കേൾക്കുമ്പോൾ പാകിസ്ഥാൻ ആരാധകകർക്ക് ഇപ്പോൾ ദേഷ്യമാണ്. കാരണം ജയം ഉറപ്പിച്ച പല അവസരങ്ങളിലും അയാളുടെ കൈയിൽ നിന്ന് വന പാളിച്ചകൾ പാകിസ്താനെ തോൽപ്പിക്കുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിൽ ഒരു വിക്കറ്റിനാണ് പാകിസ്ഥാൻ പരാജയപ്പെട്ടത്. ഇപ്പോഴിതാ ഒരിക്കൽ കൂടി പാകിസ്ഥാന്റെ പരാജയത്തിൽ പ്രതിസ്ഥാനത്ത് വന്നിരിക്കുകയാണ് അവരുടെ സ്പിന്നർ മുഹമ്മദ് നവാസ്. കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ടതിനെ ഓർമിപ്പിക്കുന്നതായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ പാകിസ്ഥാന്റെ പരാജയം. ആ മത്സരത്തിൽ അവസാന ഓവറിൽ അവസാന പന്തിൽ ഇന്ത്യക്ക് ജയിക്കാൻ രണ്ട് റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ നവാസ് ലെഗ്സൈഡിൽ വൈഡ് എറിഞ്ഞു. അടുത്ത പന്തിൽ നവാസിനെ ബൗണ്ടറി പായിച്ചാണ് അശ്വിൻ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

സമാനരീതിയലാണ് നവാസ് ഇന്നലേയും പന്തെറിഞ്ഞത്. നവാസ് പന്തെറിയാൻ വരുമ്പോൾ അഞ്ച് റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ തന്നെ ഷംസി സിംഗിൾ നേടി. രണ്ടാം പന്തിൽ അശ്വിനെതിരെ എറിഞ്ഞത് പോലെ ലെഗ് സൈഡിലേക്ക് പന്തെറിഞ്ഞ നവാസിന് കണക്കുകൂട്ടലുകൾ പിഴച്ചു. ഇത്തവണ കേശവ് മഹാരാജ് ഒരു ഗ്ലാൻസിലൂടെ ബൗണ്ടറി നേടി ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.

പന്ത് ബൗണ്ടറി പോയതോടെ നായകൻ ബാബർ അസമിന് ദേഷ്യം അടക്കിവെക്കാനായില്ല. അദ്ദേഹം നവാസിന് നേരെ ദേഷ്യത്തോടെ പാഞ്ഞടുത്ത് താരത്തെ ശാസിക്കുന്നത് മൈതാനത്ത് കാണാനായി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. നവാസ് കാരണം പാകിസ്ഥാൻ അടുത്ത കാലത്ത് പരാജയപ്പെട്ട മത്സരങ്ങളിൽ ചിലത് നോക്കാം

നവാസും അവസാന ഓവറും

1)2022 ഏഷ്യ കപ്പ്‌ ഇന്ത്യ പാകിസ്ഥാൻ അവസാന ഓവർ ഇന്ത്യക്ക് ജയിക്കാൻ 5 റൺ വേണം, നവാസ് വന്നു ബോൾ ചെയ്ത് ഹാർദിക് സിക്സ് അടിച്ചു കളി ഫിനിഷ് ചെയ്തു
2)2022 t20 ലോക കപ്പ്‌ ഇന്ത്യ പാകിസ്ഥാൻ മത്സരം ലാസ്റ്റ് over ബോൾ ചെയ്തു, കോഹ്ലിയും അശ്വിനും ചേർന്ന് ഫിനിഷ് ചെയ്തു
3)ഇപ്പൊ ഇതാ ഇന്നത്തെ കളിയും

ചുരുക്കി പറഞ്ഞാൽ ഓരോ ടീമിന്റെ വിജയത്തിന്റെ പിന്നിലും ഇദ്ദേഹത്തിന്റെ കൈകൾ ഉണ്ടെന്ന് ഇതിനാൽ ഓർമിപ്പിക്കുന്നു

Latest Stories

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം