ഏകദിന ലോകകപ്പ്: മുന്‍ തൂക്കം ഇന്ത്യയ്ക്ക് തന്നെ, രണ്ടു പേരുടെ പ്രകടനം നിര്‍ണായകമാകുമെന്ന് മഗ്രാത്ത്

ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യ നേടുമെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ഓസ്‌ട്രേലിയയാണ് തന്റെ പ്രിയ ടീമെന്നും പക്ഷേ ഇന്ത്യ ലോകകപ്പ് നേടാതിരിക്കാന്‍ കാരണങ്ങളൊന്നും കാണുന്നില്ലെന്നും മഗ്രാത്ത് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍ക്കാണ് കൂടുതല്‍ സാധ്യത. ഈ ടീമുകളില്‍ കപ്പ് നേടാന്‍ മുന്‍തൂക്കം ഇന്ത്യയ്ക്കാണ്. ഹോം ഗ്രൗണ്ട് ആനുകൂല്യം മാത്രമല്ല കാരണം. ഏറ്റവും ശക്തമായ ടീം ഇന്ത്യയുടേതാണ്. ബാറ്റിംഗ്, ബോളിംഗ്, ഓള്‍റൗണ്ട് മികവുകളില്‍ മുന്നില്‍.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ പ്രകടനം നിര്‍ണായകമാകും. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നീ ഓള്‍റൗണ്ടര്‍മാര്‍ ടീമിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നതോടെ ബോളിംഗ് നിരയും കൂടുതല്‍ ശക്തമാകും- മഗ്രാത്ത് പറഞ്ഞു.

പരിക്കേറ്റ് പുരത്തിരിക്കുന്ന ഇന്ത്യന്‍ ഹിറ്റ് പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. വിന്‍ഡീസ് പര്യടനത്തിന് ശേഷം വരുന്ന അയലന്‍ഡ് പര്യടനത്തിലാണ് ബുംറ മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്കായി ഇറങ്ങുന്നത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം