ഏകദിന ലോകകപ്പ് കിരീടം ആര്‍ക്ക്?, വൈറലായി പ്രശസ്ത ജ്യോതിഷിയുടെ പ്രവചനം

ഏകദിന ലോകകപ്പ് കിരീട ജേതാക്കളെ പ്രവചിച്ച് പ്രശസ്ത ജ്യോതിഷി വിക്രം കൗശല്‍. ഇന്ത്യ വിജയിച്ച് മൂന്നാം ഏകദിന ലോകകപ്പ് കിരീടം നേടുമെന്നുമാണ് അദ്ദേഹം പ്രവചിക്കുന്നത്. ഇന്ത്യ ആദ്യം ബാറ്റു ചെയ്യുമെന്നും 300നും 340നും ഇടയില്‍ സ്‌കോര്‍ നേടുമെന്നുമാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.

മഴ അല്‍പ്പനേരം കളി തടസപ്പെടുത്തിയേക്കാന്‍ സാധ്യതയുണ്ടെന്നും ജ്യോതിഷി പ്രവചിക്കുന്നു. ഇന്ത്യയുടെ ഒരു താരം സെഞ്ച്വറി നേടുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ഇതുവരെ അദ്ദേഹം പ്രവചിച്ച പല കാര്യങ്ങളും കൃത്യമായി സംഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫൈനലിലെ പ്രവചനവും സത്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് ആവേശപ്പോരാട്ടത്തിന് വേദിയാകുന്നത്.

അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയും രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഇന്ത്യയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ശക്തമായ ഒരു മത്സരം തന്നെ പ്രതീക്ഷിക്കാം.

Latest Stories

പ്രിയങ്ക ഗാന്ധി വയനാട്ടിൽ; പത്രിക സമർപ്പണം ആഘോഷമാക്കാൻ കോൺഗ്രസ്, വമ്പൻ റോഡ് ഷോ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'മുഹമ്മദ് ഷമിക്ക് പകരക്കാരനായി ആ പേസര്‍ വരണം'; നിരീക്ഷണവുമായി ബ്രെറ്റ് ലീ

കരള്‍ ട്രാന്‍സ്പ്ലാന്റേഷന് ശേഷം കൂട്ട് വേണമെന്ന് തോന്നി..; നാലാം വിവാഹത്തിന് ശേഷം ബാല

എംഎം ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി; ഹൈക്കോടതി വിധി ഇന്ന്

'വിനി ആറാടുകയാണ്!' ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ റയൽ മാഡ്രിഡിൻ്റെ 5-2ന്റെ ഗംഭീര തിരിച്ചുവരവ്

'തിരുവനന്തപുരത്ത്  90 ശതമാനം ആളുകളുടെ കൈയിലും എന്റെ കൂടെയുള്ള സെല്‍ഫിയുണ്ട്'; 'കാലുകുത്തിയാണ്' നടക്കുന്നതെന്ന് സഞ്ജു

IND vs NZ: 'ഒരു മത്സരത്തിന് ശേഷം അവനെ പുറത്താക്കരുത്'; 'തോല്‍വി'യായ താരത്തെ പിന്തുണച്ച് മുന്‍ താരം

നടന്‍ ബാല വീണ്ടും വിവാഹിതനായി; വധു ബന്ധു

യോ- യോ ടെസ്റ്റുകളെല്ലാം നിര്‍ത്തലാക്കണം, പകരം പരിശോധിക്കേണ്ടത് അത്; നിര്‍ദ്ദേശവുമായി സുനില്‍ ഗവാസ്‌കര്‍

ഹമാസ് നേതാവ് യഹ്യ സിൻവാറിൻ്റെ മൃതദേഹത്തിന് എന്തു സംഭവിക്കും?