ഏകദിന ലോകകപ്പ്: എന്തൊരു വിധി ഇത്.., പാകിസ്ഥാനെ പിന്തുണച്ച് ഇര്‍ഫാന്‍ പത്താന്‍

ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയപ്പെട്ട് അവര്‍ ടൂര്‍ണമെന്റിന് പുറത്തേക്കുള്ള വാതില്‍ തള്ളിത്തുറന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഇപ്പോഴിതാ പാകിസ്ഥാന്റെ പരാജയത്തിന് പിന്നിലെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

എക്സിലൂടെയായിരുന്നു കളിയില്‍ പാകിസ്ഥാന് തിരിച്ചടിയായി മാറിയ രണ്ടു സംഭവത്തെക്കുറിച്ച് ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടിയത്. രണ്ടു കോളുകള്‍ പാകിസ്ഥാന് എതിരായി വന്നു. വൈഡും എല്‍ബിഡബ്ല്യുവും ആയിരുന്നു ഇത്. ഈ ലോകകപ്പില്‍ വളരെ ശക്തമായ ഗെയിമിനോടൊപ്പം അല്‍പ്പം ഭാഗ്യവും ദക്ഷിണാഫ്രിക്കയ്ക്കൊപ്പമുള്ളതായാണ് കാണപ്പെടുന്നത്- ഇര്‍ഫാന്‍ എക്സില്‍ കുറിച്ചു.

പാകിസ്ഥാന്റെ പരാജയത്തിന് പിന്നില്‍ മോശം അമ്പയറിംഗാണെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗും രംഗത്തുവന്നു. മോശം അമ്പയറിംഗും മോശം നിയമങ്ങളുമാണ് പാകിസ്താനു ഈ മല്‍സരം നഷ്ടപ്പെടുത്തിയത്. ഐസിസി നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയാണെങ്കില്‍ അതു ഔട്ട് തന്നെയാണ്. അംപയര്‍ ഔട്ടോ, നോട്ടൗട്ടോ വിളിച്ചോയെന്നതു വിഷയമല്ല. അല്ലെങ്കില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്താണ്? ഹര്‍ഭജന്‍ എക്‌സിലൂടെ ചോദിച്ചു.

മല്‍സരത്തില്‍ അമ്പയര്‍മാരുടെ ചില തീരുമാനങ്ങള്‍ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്ററായ തബ്രെസ് ഷംസി എല്‍ബിഡബ്ല്യു കോളില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒരു വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാന്‍ എട്ടു റണ്‍സ് വേണമെന്നിരിക്കെയായിരുന്നു സംഭവം.

പേസര്‍ ഹാരിസ് റൗഫെറിഞ്ഞ 46ാം ഓവറിലായിരുന്നു നാടകീയ സംഭവം. ഓവറിലെ അവസാന ബോളില്‍ റൗഫിന്റെ ഇന്‍സ്വിംഗര്‍ ഷംസിയുടെ പാഡില്‍ പതിച്ചു. പിന്നാല എല്‍ബിഡബ്ല്യുവിനായി പാക് താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല. തുടര്‍ന്ന് പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം റിവ്യു എടുക്കുകയും ചെയ്തു.

പിച്ച് ചെയ്ത ശേഷം അകത്തേക്കു വന്ന ബോള്‍ ലെഗ് സ്റ്റംപിന്റെ തൊട്ടുമുകളിലൂടെ ഉരസിയാണ് പുറത്തു പോവുകയെന്നു റീപ്ലേയില്‍ തെളിഞ്ഞു. പക്ഷെ അമ്പയറുടെ കോള്‍ കണക്കിലെടുത്ത് തേര്‍ഡ് അമ്പയര്‍ അതു നോട്ടൗട്ടും വിധിക്കുകയായിരുന്നു. ഇതു നിരാശയോടെ കണ്ടു നില്‍ക്കാനായിരുന്നു പാക് താരങ്ങളുടെ വിധി. ഈ ഓവറില്‍ തെറ്റായി ഒരു വൈഡും അമ്പയര്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനുവദിച്ചിരുന്നു. പിന്നാലെ കേശവ് മഹാരാജ് ബൗണ്ടറിയിലൂടെ ദക്ഷിണാഫ്രിക്കയുടെ വിജയ റണ്‍സ് കണ്ടെത്തുകയും ചെയ്തു.

Latest Stories

വിശദീകരിച്ചു, പോയി; സംസ്ഥാന സെക്രട്ടേറിയറ്റ് കഴിയും മുൻപേ ഇപി മടങ്ങി

എനിക്കും അന്ന് ജോലി രാജി വയ്‌ക്കേണ്ടി വന്നു.. പ്രശാന്തിന് ഇതൊരു വിശ്രമസമയം മാത്രം: ജി വേണുഗോപാല്‍

കള്ളപ്പണം വെളുപ്പിക്കലില്‍ സാന്റിയാഗോ മാര്‍ട്ടിനെ വിടാതെ ഇഡി; ഒരേ സമയം 20 സ്ഥലങ്ങളില്‍ പരിശോധന; ലോട്ടറി രാജാവിന്റെ 'ഫ്യൂച്ചര്‍ ഗെയിമിങ്' വീണ്ടും വിവാദത്തില്‍

നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്തത് പറയാൻ പോയത്, സഞ്ജുവിന്റെ പിതാവിനെതിരെ മുൻ ഇന്ത്യൻ താരം; പറഞ്ഞത് ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!

മെസി ഉണ്ടായിട്ടും അർജന്റീനയ്ക്ക് ഈ ഗതി; തിരിച്ച് വരുമെന്ന് പരിശീലകൻ ലയണൽ സ്കലോണി

വമ്പൻ ഷോക്ക്, രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങൾ ബോർഡർ-ഗവാസ്‌കർക്ക് ശേഷം വിരമിക്കും; ഇത് അപ്രതീക്ഷിതം

'വയനാടിന് ധനസഹായം അനുവദിക്കുന്നതിൽ ഈ മാസം തീരുമാനമുണ്ടാകും'; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

എആര്‍എം ഇഷ്ടപ്പെട്ടില്ല, അതിനകത്ത് ചുമ്മാ അടിപിടിയല്ലേ.. പടം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു: മധു

'കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്'; കേന്ദ്ര നിലപാടിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് വിഡി സതീശൻ