'ആരാണ് റിസ്വാനോട് ഗ്രൗണ്ടില്‍ നമസ്‌കരിക്കാന്‍ പറഞ്ഞത്'; ഓരോന്ന് കാട്ടികൂട്ടിയിട്ട് പരാതിപ്പെട്ടിട്ട് കാര്യമില്ല, പിസിബിക്കെതിരെ പാക് താരം

ലോകകപ്പില്‍ അഹമ്മദാബാദില്‍നടന്ന ഇന്ത്യക്കെതിരായ മത്സരത്തില്‍ കാണികളുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിന് ഐസിസിക്ക് പരാതി നല്‍കിയ പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ മുന്‍ താരം ഡാനിഷ് കനേരിയ. വിവേകമില്ലാതെ ഒരോ കാര്യങ്ങള്‍ ചെയ്തുകൂട്ടിയിട്ട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് കനേരിയ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ആരാണ് മാധ്യമപ്രവര്‍ത്തക സൈനാ അബ്ബാസിനോട് ഇന്ത്യക്കും ഹിന്ദുക്കള്‍ക്കുമെതിരെ പ്രസ്താവന നടത്താന്‍ പറഞ്ഞത്? ആരാണ് മിക്കി ആര്‍തറോട് ഐസിസി പരിപാടിയല്ല, ബിസിസിഐ പരിപാടിയാണെന്ന് പറയാന്‍ പറഞ്ഞത്? ആരാണ് മുഹമ്മദ് റിസ്വാനോട് ഗ്രൗണ്ടില്‍ നമസ്‌കരിക്കാന്‍ പറഞ്ഞത്? മറ്റുളളവരുടെ കുറ്റം കണ്ടെത്താനല്ല ശ്രമിക്കേണ്ടത്- കനേരിയ എക്‌സില്‍ കുറിച്ചു.

ഒക്ടോബര്‍ 14 ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം അടക്കമുള്ള പാക് താരങ്ങളോട് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികള്‍ അനാദരവോടെ പെരുമാറിയിരുന്നു. ഔട്ടായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന റിസ്വാനു നേരെ കാണികള്‍ ജയ് ശ്രീറാം വിളിച്ചിരുന്നു.

മത്സരം അവസാനിച്ചതിന് ശേഷം, ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ തന്റെ ടീമിന് പിന്തുണ ലഭിക്കാത്തതില്‍ പാകിസ്ഥാന്‍ ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. കളി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം, പിസിബി ഒടുവില്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിക്കുകയും വിഷയത്തില്‍ ഐസിസിക്ക് പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

ഇന്ത്യയുടെ സര്‍വാധിപത്യ വിജയമാണ് അഹമ്മദാബാദില്‍ കണ്ടത്. ഇന്ത്യ തൊട്ടതെല്ലാം പൊന്നായെന്ന് പറയാം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ 191 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 117 പന്തും 7 വിക്കറ്റും ബാക്കിനിര്‍ത്തി ജയിച്ചുകയറി.

Latest Stories

വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്ഥാന്‍; വിദേശകാര്യ മന്ത്രി എഐ വീഡിയോ വരെ പ്രചരണത്തിന്; വ്യാജ വാര്‍ത്തകളില്‍ വീഴരുതെന്ന് പിഐബി

സൈന്യത്തോടൊപ്പം ഈ പോരാളികളും! ഇന്ത്യൻ സൈന്യത്തിലെ 10 പ്രധാന ഓഫ് റോഡ് കാറുകൾ

ഇന്ത്യയുടെ ഭൂമി കാക്കുന്ന 'ആകാശം'; ആക്രമണങ്ങളിൽ നിന്ന് ഇന്ത്യയെ പൊതിഞ്ഞ 'ആകാശ്'

വേടന്‍ എവിടെ? പൊലീസിനെയടക്കം തെറിവിളിച്ച് ചെളി വാരിയെറിഞ്ഞ് പ്രതിഷേധം; ലക്ഷങ്ങളുടെ നാശനഷ്ടം

INDIAN CRICKET: ആ താരത്തിന് വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ അറിയില്ല, ഒരു ഐഡിയയും ഇല്ലാതെയാണ് ഗ്രൗണ്ടിൽ ഇറങ്ങുന്നത്; തുറന്നടിച്ച് സഞ്ജയ് ബംഗാർ

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; 10 ലക്ഷം രൂപ നൽകുമെന്ന് ഒമർ അബ്ദുള്ള

രാജ്യം തിരികെ വിളിച്ചു, വിവാഹ വസ്ത്രം മാറ്റി യൂണിഫോം അണിഞ്ഞ് മോഹിത്; രാജ്യമാണ് വലുതെന്ന് വ്യോമസേന ഉദ്യോഗസ്ഥന്‍, കൈയടിച്ച് രാജ്യം

റിട്ടയേര്‍ഡ് ഔട്ടായി പത്ത് താരങ്ങള്‍; യുഎഇ- ഖത്തര്‍ മത്സരത്തില്‍ നാടകീയ നിമിഷങ്ങള്‍, വിജയം ഒടുവില്‍ ഈ ടീമിനൊപ്പം

'ഓപ്പറേഷന്‍ സിന്ദൂര്‍', സിനിമ പ്രഖ്യാപിച്ചതോടെ കടുത്ത വിമര്‍ശനം; മാപ്പ് പറഞ്ഞ് സംവിധായകന്‍

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ 15- കാരി റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ