ഏകദിന ലോകകപ്പ്: 'ഈ വൃത്തികെട്ട രാജ്യം എന്തുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്'; ഇന്ത്യയ്‌ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി പാക് നടി

ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയ്‌ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി പാകിസ്ഥാന്‍ അഭിനേത്രിയും മോഡലുമായ സേഹര്‍ ഷിന്‍വാരി. ആതിഥേയരായ ഇന്ത്യ തുടര്‍ ജയങ്ങളോടെ ഫൈനലിലേക്ക് കുതിച്ചപ്പോള്‍ ചിരവൈരികളായ പാകിസ്ഥാന്‍ സെമി പോലും കടക്കാനാകാതെ പുറത്തായിരുന്നു. ഇതില്‍ ഇന്ത്യയോടുള്ള അസൂയ വ്യക്തമാക്കുന്ന പോസ്റ്റാണ് സേഹര്‍ എക്സില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യ വീണ്ടും എങ്ങനെയാണ് ലോകകപ്പിന്റെ ഫൈനലിലെത്തിയതെന്ന് എനിക്ക് മനസിലാവുന്നില്ല. എല്ലാ കാര്യത്തിലും ഈ വൃത്തികെട്ട രാജ്യം എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്- എന്നാണ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ സേഹര്‍ കുറിച്ചത്.

സേഹറിന്റെ പോസ്റ്റിനെരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പാകിസ്ഥാന്റെ തകര്‍ച്ചയുടെ നിരാശ ഇന്ത്യയെ അപമാനിച്ചല്ല തീര്‍ക്കേണ്ടതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇത്രയും നിലവാരമില്ലാതെ പെരുമാറാന്‍ എങ്ങനെ സാധിക്കുന്നുവെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

സെമിയില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയിരിക്കുന്നത്. 70 റണ്‍സിനായിരുന്നു ഇന്ത്യ കിവീസിനെ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 397 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡ് 327 റണ്‍സില്‍ കൂടാരം കയറി. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ പോരില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

Latest Stories

സീറോ ടു മാസ് ഹീറോ, പെർത്തിനെ തീപിടിപ്പിച്ച് യശ്വസി ജയ്‌സ്വാൾ; സെഞ്ചുറിക്കൊപ്പം തകർപ്പൻ നേട്ടവും

വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള