ഹ്യൂസിന്റെ മരണ വാര്‍ഷികത്തില്‍ വീണ്ടും ആ അപകട ബൗണ്‍സര്‍

ആഷസ് ക്രിക്കറ്റില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് പരിക്കേല്‍ക്കുന്നതില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അപകടകരമായ ബൗണ്‍സര്‍ റൂട്ടിന്റെ ഹെല്‍മെറ്റ് തകര്‍ത്തെങ്കിലും ഇംഗ്ലീഷ് താരം അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. സ്റ്റാര്‍ക്കിന്റെ കുത്തി ഉയര്‍ന്ന് വന്ന പന്താണ് അപകടം സൃഷ്ടിച്ചത്. ഉടന്‍ തന്നെ ഓടിയെത്തിയ ഓസീസ് താരങ്ങള്‍ റൂട്ടിന് പരിക്കേറ്റിട്ടില്ലെന്ന് ഉറപ്പ് വരുത്തുന്നതും കാണാമായിരുന്നു. ആ കാഴ്ച്ച കാണുക

https://www.facebook.com/CricketNetworkChannel/videos/vb.141534846280547/10155909377504313/?type=3&theater

മുന്‍ ഓസീസ് താരം ഫില്‍ ഹ്യൂസ് ബൗണ്‍സ് കൊണ്ട് കളിക്കളത്തില്‍ ദാരുണമായി മരണപ്പെട്ടതിന്റെ മൂന്നാം വാര്‍ഷികത്തിലാണ് ഈ സംഭവമെന്ന് മറ്റൊരു യദൃച്ഛികത കൂടിയായി മാറി.

മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 26 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സില്‍ 33 റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റും പിഴുതു. ഇതോടെ ടെസ്റ്റ് മത്സരം മൂന്ന് ദിവസം കഴിയുമ്പോള്‍ എട്ട് വിക്കറ്റ് അവശേഷിക്കെ ഏഴ് റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന്റെ ലീഡ്.

ഏഴ് റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കും രണ്ട് റണ്‍സെടുത്ത വിന്‍സുമാണ് ഇംഗ്ലീഷ് നിരയില്‍ പുറത്തായ ബാറ്റ്സ്മാന്‍മാര്‍. 19 റണ്‍സുമായി സ്റ്റോണ്‍മാനും അഞ്ച് റണ്‍സുമായി നായകന്‍ ജോ റൂട്ടുമാണ് ക്രീസില്‍.

Read more

ഒന്നാം ഇന്നിംഗ്സില്‍ പുറത്താകാതെ സെഞ്ച്വറി നേടിയ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസ്ട്രേലിയ ലീഡ് സ്വന്തമാക്കിയത്. സ്മിത്ത് പുറത്താകാതെ 141 റണ്‍സ് എടുത്തു. 326 പന്തില്‍ 14 ബൗണ്ടറി സഹിതമാണ് സ്മിത്ത് 141 റണ്‍സെടുത്തത്. സ്മിത്തിന്റെ 21ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.