ഡിവില്ലിയേഴ്‌സ് വീണ്ടും ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക്; ഒപ്പം ക്രിസ് മോറിസും ഇമ്രാന്‍ താഹിറും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചുവരവിനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ മുന്‍ ബാറ്റ്സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്. അടുത്ത മാസം വിന്‍ഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയോടെ ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഡിവില്ലിയേഴ്‌സ് മാത്രമല്ല ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസും സ്പിന്‍ ബോളര്‍ ഇമ്രാന്‍ താഹിറും ടീമില്‍ തിരിച്ചെത്തും. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഡയറക്ടര്‍ ഗ്രെയിം സ്മിത്താണ് വിന്‍ഡീസ് പര്യടനത്തോടെ ഇവര്‍ ടീമില്‍ തിരിച്ചെത്തുമെന്ന സൂചന നല്‍കിയിരിക്കുന്നത്.

ഐ.പി.എല്ലിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനുള്ള താത്പര്യം വ്യക്തമാക്കി ഡിവില്ലിയേഴ്‌സ് രംഗത്ത് വന്നിരുന്നു. വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ വളരെയധികം താത്പര്യമുണ്ടെന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്.

Read more

“ഐ.പി.എല്ലിന് ശേഷം എന്റെ ഫോം, ഫിറ്റ്‌നസ് എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനൊപ്പം തന്നെ ടീമിലെ മറ്റ് കളിക്കാരുടെ പ്രകടനവും നോക്കും. എനിക്ക് അവിടെ സ്ഥാനം ഇല്ലെങ്കില്‍ തിരികെ വരില്ല. ഐ.പി.എല്ലിന് ശേഷം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും” എന്നും ഡിവില്ലിയേഴ്സ് പറഞ്ഞിരുന്നു.