അയ്യേ ക്രിക്കറ്റോ അതൊക്കെ ആരെങ്കിലും കാണുമോ, അത് എങ്ങനെ ജനപ്രിയമാകും; ക്രിക്കറ്റ് പ്രേമികളെ ചൊറിഞ്ഞ കെവിൻ ഡി ബ്രൂയിൻ എയറിൽ; അവിടെ സ്ഥാനം ഉറപ്പിച്ച ധോണിയോടും പന്തിനോടും ചോദിച്ച് ചരിത്രം പഠിക്കാൻ ആരാധകർ

ഒരു ക്ലബ് വീഡിയോ സെഗ്മെന്റിൽ പറഞ്ഞ ഒരു മോശം അഭിപ്രായം സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറിയതിനെത്തുടർന്ന് കെവിൻ ഡി ബ്രൂയിൻ ആരാധകരെ ഞെട്ടിച്ചിരിക്കുകയും അവരെ രണ്ട് തട്ടിലാക്കുകയും ചെയ്തിരിക്കുകയാണ്. ക്രിക്കറ്റ് പ്രേമികൾക്ക് ആണ് ഫുട്‍ബോളിലെ സൂപ്പർ താരങ്ങളിൽ ഒരാളോട് അഭിപ്രായം കേട്ട് ദേഷ്യം വന്നത്. സിറ്റിയുടെ മീഡിയ ടീമിനായുള്ള ‘AI ഷോഡൗൺ’ ക്വിസിൽ പ്രത്യക്ഷപ്പെട്ട മാഞ്ചസ്റ്റർ സിറ്റി മിഡ്‌ഫീൽഡർ, യൂറോപ്പിലെ ഏറ്റവും ജനപ്രിയമായ അഞ്ച് കായിക വിനോദങ്ങളുടെ പേര് പറഞ്ഞാണ് കുടുങ്ങിയത്.

മികച്ച അഞ്ച് കായികവോനോദമായി ഷോ നടത്തിയവർ പറഞ്ഞത് ഇങ്ങനെ: ഫുട്ബോൾ, ക്രിക്കറ്റ്, ബാസ്കറ്റ്ബോൾ, ടെന്നീസ്, ഫോർമുല 1. എന്നാൽ “ക്രിക്കറ്റ്” രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ, ഡി ബ്രൂയ്ൻ അപ്പോൾ തന്നെ അതിനെ എതിർക്കുകയും പറഞ്ഞ വാക്കുകൾ തെറ്റ് ആണെന്ന് പറയുകയും ചെയ്തു.

“ക്രിക്കറ്റോ? അതാണോ രണ്ടാമത്? അതൊരു നുണയാണ്,” ഡി ബ്രൂയ്ൻ ചിരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു. “എനിക്ക് യൂറോപ്പിൽ ക്രിക്കറ്റ് കാണുന്ന ആരെയും അറിയില്ല. അങ്ങനെ ഉള്ള ആളുകൾ യൂറോപ്പിൽ ഉണ്ടെങ്കിൽ അത് എനിക്ക് ഞെട്ടൽ ആയിരിക്കും. ” സിറ്റി താരം പറഞ്ഞു. ക്രിക്കറ്റാണ് രണ്ടാമത്തെ ജനപ്രിയ വിനോദം എന്ന് വീണ്ടും ഹോസ്റ്റ് ആവർത്തിച്ചിട്ടും സിറ്റി താരം ചിരിക്കുക മാത്രമാണ് ചെയ്തത്.

എന്തായാലും ക്രിക്കറ്റ് ആരാധകർ ഇതിൽ അസ്വസ്ഥരായി.” നീ ലീഗ് കളിക്കുന്ന ഇംഗ്ലണ്ടിന് ക്രിക്കറ്റിൽ ടീം ഉണ്ടെന്നും അവർ ലോകകപ്പ് ജയിച്ചെന്നും നിനക്ക് അറിയാമോ” ” ക്രിക്കറ്റ് കളിക്കുന്ന യുകെ, നെതർലാൻഡ്‌സ്, ജർമ്മനി, അയർലൻഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെ നീ മറന്നോ” തുടങ്ങി നിരവധി അനവധി ട്രോളുകളാണ് സിറ്റി താരത്തിന് കിട്ടിയത്.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച കളിക്കാരനായ ഡി ബ്രൂയിനെ ഈ വേനൽക്കാലത്ത് കരാർ അവസാനിക്കുന്ന പശ്ചാത്തലത്തിൽ മാഞ്ചസ്റ്റർ സിറ്റി ക്ലബ് വിടാൻ തീരുമാനിച്ച വാർത്ത ആരാധകർക്ക് ഷോക്ക് ആയിരുന്നു.

Latest Stories

IPL 2025: ഡല്‍ഹി ക്യാപിറ്റല്‍സിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍താരം അവര്‍ക്ക് വേണ്ടി ഇനി കളിക്കില്ല, പ്ലേഓഫ് സ്വപ്‌നങ്ങള്‍ തുലാസിലാവും, ഞെട്ടി ആരാധകര്‍

ഒമ്പത് വയസിന്റെ വ്യത്യാസമുണ്ട്, പൊക്കകുറവ് ഒരു വിഷയമേയല്ല..; നെഗറ്റീവ് കമന്റുകളോട് മിഥൂട്ടി

CRICKET RECORD: കാലം മാറി ക്രിക്കറ്റും അതിന്റെ രീതികളും മാറി, എങ്കിലും ഈ റെക്കോഡുകൾ ഒന്നും ആരും മറികടക്കില്ല; നോക്കാം നേട്ടങ്ങൾ

ഡ്രോണുകളെ പ്രതിരോധിക്കാൻ ‘ഭാർഗവാസ്ത്ര’; പുതിയ സംവിധാനം വികസിപ്പിച്ച് ഇന്ത്യ, ഗോപാൽപൂരിൽ നടന്ന പരീക്ഷണം വിജയകരം

'പത്തു തവണ ക്ഷമ ചോദിക്കാൻ തയാർ'; കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറയാമെന്ന് ബിജെപി മന്ത്രി വിജയ് ഷാ

‘ലീഗ് എന്നും തീവ്രവാദത്തിനും വർഗീയ വാദത്തിനും എതിര്, ആ നയം എന്നും പിന്തുടരും’; നിലപാട് വ്യക്തമാക്കി സാദിഖ് അലി ശിഹാബ് തങ്ങൾ

തെറ്റിദ്ധരിച്ചിരിക്കുകയാണ്, ആളുകള്‍ ക്രൂരന്‍മാരും അശ്ലീലരും ആയി മാറിയിരിക്കുന്നു..; രവി മോഹന്‍-കെനിഷ ബന്ധത്തെ കുറിച്ച് സുഹൃത്ത്

ജൂനിയര്‍ അഭിഭാഷകക്ക് മർദനമേറ്റ സംഭവം; അഡ്വ. ബെയ്‌ലിൻ ദാസിനെതിരെ നടപടിയുമായി ബാർ കൗൺസിൽ, 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യും

INDIAN CRICKET: കോഹ്‌ലിയും രോഹിതും വിരമിച്ചത് നന്നായി, ഇനി ഞങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ സ്റ്റാര്‍ ഓള്‍റൗണ്ടര്‍

സൈനിക നടപടികളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; ചൈനീസ് മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്