ഓഹോ അതിന് പിന്നിൽ അങ്ങനെയും ഒരു കാരണമുണ്ടോ, എന്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ആക്റ്റീവ് അല്ല; ചോദ്യത്തിന് മറുപടി നൽകി വിരാട് കോഹ്‌ലി

സ്റ്റാർ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഇന്ത്യക്കാരൻ, ലോകമെമ്പാടും 270 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് അദ്ദേഹത്തിനുണ്ട്. ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ കഴിവിന്റെ ഫലമായി സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് വലിയ ജനപ്രീതി ലഭിച്ചു, അത് അദ്ദേഹത്തെ കായികരംഗത്തെ ഏറ്റവും ആവശ്യപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാക്കി മാറ്റി.

എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ ഇത്രയധികം ആരാധകർ ഉള്ള കോഹ്‌ലി ക്രിക്കറ്റുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ ഇടാറില്ല കുറച്ചധികം നാളുകളായിട്ട്. അത് 2024 ലെ ടി 20 ലോകകപ്പ് ട്രോഫിയോടൊപ്പമുള്ള ചിത്രമോ ദുബായിൽ നടന്ന 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ നേടിയ വിജയമോ ആകട്ടെ. സ്വാഭാവികമായും, അദ്ദേഹത്തിന്റെ പ്രൊഫൈലിലെ സമീപകാല പോസ്റ്റുകൾ ബ്രാൻഡുകളുമായോ പ്രൊമോഷണൽ പോസ്റ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വരുന്നത്.

മാർച്ച് 15 ശനിയാഴ്ച ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ, എന്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾ കുറയുന്നു എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ:

“ലക്ഷ്യമില്ലാത്ത സാങ്കേതികവിദ്യ വിനാശകരമാണെന്നതിനാൽ ഞാൻ സോഷ്യൽ മീഡിയയിൽ അധികം പോസ്റ്റ് ചെയ്യാറില്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് എന്റെ ജീവിതത്തിൽ ഒരു മാറ്റവും വരുത്തുന്നില്ല. ആളുകളുടെ അഭിപ്രായത്തിന് എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ പോകുന്നില്ല, അതിനാൽ ഞാൻ പോസ്റ്റ് ചെയ്യേണ്ടതില്ല,” ആർ‌സി‌ബി ഇന്നൊവേഷൻ ലാബിന്റെ ഇന്ത്യൻ സ്‌പോർട്‌സ് ഉച്ചകോടിയിൽ കോഹ്‌ലി പറഞ്ഞു.

അതേസമയം ഒരു കാലത്ത് ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായി പോസ്റ്റുകൾ ഇട്ടിരുന്ന കോഹ്‌ലി ഒരിക്കൽ യോ – യോ ടെസ്റ്റുമായി ബന്ധോട്ടത് തന്റെ സ്കോർ പോസ്റ്റ് ചെയ്യുകയും അത് ബിസിസിഐ ചോദ്യം ചെയ്യുനതിലേക്ക് എത്തുകയും ചെയ്തു. അതിന് ശേഷമാണ് കോഹ്‌ലി ക്രിക്കറ്റുമായി ബന്ധപ്പെട്ട വാർത്തകൾ പോസ്റ്റ് ചെയ്യുന്നത് നിർത്തിയത് എന്നും ആരാധകർ ഊഹിക്കുന്നു.

Latest Stories

സമരം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ആശാ പ്രവര്‍ത്തകര്‍

കാസ ക്രിസ്ത്യാനികള്‍ക്കിടയിലുള്ള വര്‍ഗീയ പ്രസ്ഥാനം; ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് എംവി ഗോവിന്ദന്‍

കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയ്ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് എറണാകുളം കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് പരാതി

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; ആക്രമണം കവര്‍ച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ

കുട്ടനാട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു

കോട്ടയം സിപിഎം ജില്ല സെക്രട്ടറിയായി ടിആര്‍ രഘുനാഥ്

ചെന്നൈയിലെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും; എഐസിസി അനുമതി ലഭിക്കാതെ രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാറും

'എന്റെ രക്തം തിളയ്ക്കുന്നു', ഹൈദരാബാദിലെ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ അപലപിച്ച ബിആര്‍എസിന് നേരെ രേവന്ത് റെഡ്ഡിയുടെ ആക്രോശം

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം; രൂപക്കൂട് തകര്‍ത്ത യുവാവിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

'എല്ലുകൾ ഒടിഞ്ഞേക്കാം, ബേബി ഫീറ്റ് എന്ന അവസ്ഥ...'; ഭൂമിയിലെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് എന്തെല്ലാം?