IPL 2025: എടാ കൊച്ചു ചെറുക്കാ ഇന്നലെ വരെ എന്റെ കൂടെ നിന്നിട്ട് നീ ഒരുമാതിരി..., സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ച ദീപക്ക് ചാഹറിന് മറുപണി കൊടുത്ത് ധോണി; വീഡിയോ കാണാം

ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. മത്സരം അവസാനിച്ചതിനുശേഷം, മുൻ സഹതാരം ദീപക് ചാഹറുമായി എംഎസ് ധോണി ഉൾപ്പെട്ട രസകരമായ ഒരു നിമിഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മത്സരം അവസാനിച്ച ശേഷം, പതിവ് ഹസ്തദാനത്തിനിടെ ധോണി ചഹാറിന്റെ ദേഹത്ത് ബാറ്റുകൊണ്ട് അടിക്കുക ആയിരുന്നു. ഇത് കണ്ട് താരം ചിരിക്കുന്നതും വിഡിയോയിൽ കാണാം. ഈ രസകരമായ നിമിഷം രണ്ട് ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള സൗഹൃദബന്ധം ആരാധകർക്ക് മനസിലാക്കി കൊടുത്തു. ചെന്നൈയിൽ ഉള്ള കാലത്ത് ധോണിയുടെ പ്രിയപ്പെട്ട താരമായിരുന്നു ദീപക്ക്.

ഈ സീസണിലെ മെഗാ ലേലത്തിൽ മുംബൈയിൽ എത്തിയ ചാഹർ, ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ചതോടെയാണ് കളിയാക്കൽ ആരംഭിച്ചത്. സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോട് ധോണിക്ക് അടുത്ത് തന്നെ ഫീൽഡ് സെറ്റ് ചെയ്യാൻ ദീപക്ക് ആവശ്യപ്പെടുക ആയിരുന്നു.

മത്സരത്തിൽ രണ്ട് പന്തുകൾ മാത്രം നേരിട്ട ധോണി റൺ ഒന്നും നേടി ഇല്ലെങ്കിലും അവസാന ഓവറിന്റെ ആദ്യ പന്തിൽ ചെന്നൈ വിജയ റൺ നേടുമ്പോൾ നോൺ സ്‌ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്നു. എന്തിരുന്നാലും സൂര്യകുമാർ യാദവിനെ പുറത്താക്കിയ മിന്നൽ സ്റ്റമ്പിങ്ങിലൂടെ ധോണി മത്സരത്തിൽ നിർണായക സംഭാവന നൽകി തിളങ്ങി. മത്സരത്തിൽ 25 റൺ നേടിയതിനൊപ്പം 1 വിക്കറ്റും നേടിയ ദീപക്കും തന്റെ മുൻ ടീമിനെതിരെ മികവ് കാണിച്ചു.

മത്സരത്തിലേക്ക് വന്നാൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഉയർത്തിയ 156 റൺസ് എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ചെന്നൈ അവസാന ഓവറിന്റെ ആദ്യ പന്തിൽ വിജയം സ്വന്തമാക്കുക ആയിരുന്നു. ചെന്നൈ വളരെ എളുപ്പത്തിൽ വിജയം സ്വന്തമാകും എന്ന ഘട്ടത്തിൽ ആണ് ഇംപാക്ട് താരവും മലയാളിയുമായ വിഘ്നേഷ് പുത്തൂർ എറിഞ്ഞ തകർപ്പൻ സ്പെൽ മുംബൈയെ സഹായിക്കുകയും മത്സരം അവസാന ഓവർ വരെ നീട്ടുകയും ചെയ്തത്. താരം മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കുക ആയിരുന്നു.

Latest Stories

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

IPL 2025: ആ പദം ഇനി ആർസിബി ബോളർമാർക്ക് തരില്ല, ചെണ്ടകൾ അല്ല ഞങ്ങൾ നാസിക്ക് ഡോൾ തങ്ങൾ ന്ന് ചെന്നൈ ബോളർമാർ; വന്നവനും പോയവനും എല്ലാം എടുത്തിട്ട് അടി

ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍

മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ