അയ്യോ സഞ്ജു; ഹീറോ ടു സീറോ; നിരാശപ്പെടുത്തി മലയാളി താരം

സഞ്ജുവിന്റെ തകർപ്പൻ ഷോ കാണാൻ ഇരുന്ന ക്രിക്കറ്റ് ആരാധകർക്ക് നിരാശ. മത്സരത്തിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ പൂജ്യനായി മടങ്ങി മലയാളി താരം. ഹാട്രിക്ക് സെഞ്ച്വറി നേടാൻ ഇറങ്ങിയ സഞ്ജുവിന്റെ വിക്കറ്റ് നേടിയത് സൗത്ത് ആഫ്രിക്കയുടെ മാർക്കോ ജാൻസനാണ്. ജാൻസന്റെ എക്സ്ട്രാ പേസ് ജഡ്ജ് ചെയ്യുന്നതിൽ സഞ്ജു പരാജയപ്പെടുകയായിരുന്നു.

തകർപ്പൻ തുടക്കമാണ് സൗത്ത് ആഫ്രിക്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ഓവർ തന്നെ വിക്കറ്റ് മെയ്ഡൻ ആക്കാൻ ജാൻസണ് സാധിച്ചു. രണ്ടാം ഓവറിലെ അവസാന പന്തിൽ നാല് റൺ എടുത്ത അഭിഷേക് ശർമ്മയെ ജെറാദ് കോട്സി മടക്കിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ 5-2 എന്ന നിലയിലാണ്.

പരമ്പരയിൽ ആദ്യ മത്സരം വിജയിച്ചത് കൊണ്ട് ആത്മവിശ്വാസത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യ വിജയം ഉറപ്പിക്കാനാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. അതേ സമയം ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Latest Stories

ഇതിനായിരുന്നോ കാത്തിരുന്നത്? നിരാശപ്പെടുത്തി 'കങ്കുവ', കാര്‍ത്തിയുടെ കാമിയോയും തുണച്ചില്ല! പ്രതികരിച്ച് പ്രേക്ഷകര്‍

ഇത് പോലെ ഒരു നാണക്കേട് ലോകത്തിൽ ഒരു ബാറ്റർക്കും ഇല്ലാത്തത്, അപമാനത്തിന്റെ പടുകുഴിയിൽ സഞ്ജു സാംസൺ; മലയാളി താരത്തെ ട്രോളി ആരാധകർ

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി

ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; വധൂവരന്മാരടക്കം 26 മരണം, രക്ഷപെട്ടത് ഒരാൾ മാത്രം

ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം; ലാഭത്തില്‍ 36 ശതമാനം വര്‍ധന

'നോട്ടീസ് അയച്ചത് ടി കെ ഹംസ ചെയർമാൻ ആയ കാലത്ത്'; മുനമ്പം വിഷയത്തിൽ വിശദീകരണവുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

ടാറ്റ സ്റ്റീൽ ചെസ് റാപ്പിഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണന് മികച്ച തുടക്കം

'അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും'; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് മേധാവിയാകും; ട്രംപിന്റെ വിശ്വസ്ത, ഹിന്ദുമത വിശ്വാസി

'ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം'; ഐസിസിയ്ക്ക് നിര്‍ദ്ദേശം