ഓഹോ അപ്പോൾ അതാണ് സംഭവം, ഋതുരാജ് ടീമിൽ ഇല്ലാത്തത് ആ ഒറ്റ കാരണം കൊണ്ട്; വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തൻ്റെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങളുടെ ന്യായമായ പങ്ക് റുതുരാജ് ഗെയ്‌ക്‌വാദിന് ലഭിക്കുമെന്ന് ടീം ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ ടി20 ഐ പരമ്പരയിലേക്ക് ഋതുരാജ് തിരഞ്ഞെടുക്കാത്തതിനെ കുറിച്ച് പ്രതികരിച്ച സൂര്യകുമാർ, തന്നെക്കാൾ മികവ് കാണിച്ച താരങ്ങളുണ്ടെന്നും മാനേജ്മെൻ്റ് നിലവിലുള്ള ഒരു പ്രക്രിയ പിന്തുടരാൻ ശ്രമിക്കുകയാണെന്ന് വിശദീകരിച്ചു.

ജൂലൈയിൽ സിംബാബ്‌വെയിൽ നടന്ന ടി20 പരമ്പരയിൽ ഗെയ്‌ക്‌വാദ് ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു. രണ്ട് ഗെയിമുകളിലായി 77*, 49 എന്നീ സ്‌കോറുകൾ അദ്ദേഹം രേഖപ്പെടുത്തി. എന്നിരുന്നാലും പെട്ടെന്ന് തന്നെ താരം ഇന്ത്യൻ ടീമിന് പുറത്തായി. ഇന്ന് ഡർബനിൽ നടക്കുന്ന ആദ്യ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 ഐക്ക് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സൂര്യകുമാർ ഗെയ്‌ക്‌വാദിനെ പ്രശംസിക്കുകയും ദക്ഷിണാഫ്രിക്ക ടി20 ഐയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കാത്ത തീരുമാനത്തെ പിന്തുണക്കുകയും ചെയ്തു.

“റുതു (രുതുരാജ്) ഒരു മികച്ച കളിക്കാരനാണ്. അവൻ എവിടെ കളിച്ചാലും എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ടീം ഒരു പതിവ് കോമ്പിനേഷൻ ആണ് നോക്കുന്നത്. അത് വര്ഷങ്ങളായി തുടരുന്ന ഒരു പ്രക്രിയ ആണ്. അതുകൊണ്ടാണ് ചില മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് അവസരം ഇല്ലാതെ പോകുന്നത്” ഇന്ത്യൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു.

“അവൻ ചെറുപ്പമാണ്, നന്നായി കളിക്കുന്നുമുണ്ട്. എനിക്ക് തോന്നുന്നു, അവൻ്റെ സമയവും വരും” സൂര്യകുമാർ ഉറപ്പിച്ചു പറഞ്ഞു.

നിലവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ എയെ നയിക്കുകയാണ് ഗെയ്‌ക്‌വാദ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം